കൊവിഡ്; നടന്‍ വീര സാഥിദാര്‍ അന്തരിച്ചു

','

' ); } ?>

ദേശീയ പുരസ്‌കാരം നേടിയ ചിത്രം കോര്‍ട്ടിലൂടെ ശ്രദ്ധേയനായ നടന്‍ വീര സാഥിദാര്‍ അന്തരിച്ചു. കഴിഞ്ഞ ദിവസം അര്‍ദ്ധരാത്രിയോടെയായിരുന്നു മരണം. എട്ടു ദിവസത്തോളമായി കൊവിഡ് മൂലം സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. നാരായണ്‍ കാംബ്ലെ എന്ന ഗായകനെതിരെയുള്ള കേസ് വിസ്താരത്തിലൂടെ ഇന്ത്യന്‍ നിയമ വ്യവസ്ഥയെ കുറിച്ചാണ് ചിത്രം സംസാരിക്കുന്നത്. നാരായണ്‍ കാംബ്ലെ അഭിനയിച്ചത് വീര സാഥിദാറായിരുന്നു. ചിത്രത്തിലെ അദ്ദേഹത്തിന്റെ പ്രകടനത്തിന് മികച്ച നിരൂപക പ്രശംസയാണ് ലഭിച്ചത്.

2014ല്‍ പുറത്തിറങ്ങിയ ചിത്രമായിരുന്നു കോര്‍ട്ട്. ആ വര്‍ഷത്തെ മികച്ച സിനിമയ്ക്കുള്ള ദേശിയ പുരസ്‌കാരം നേടിയ ചിത്രം ഓസ്‌കാര്‍ നാമനിര്‍ദേശവും ചെയ്യപ്പെട്ടിരുന്നു. വെനീസ് ഫിലിം ഫെസ്റ്റിവല്‍, സിംഗപ്പൂര്‍ ഫിലിം ഫെസ്റ്റിവല്‍ തുടങ്ങില്‍ ചലച്ചിത്രമേളകളിലും ചിത്രം പുരസ്‌കാരങ്ങള്‍ വാരികൂട്ടിയിരുന്നു.