ബോളിവുഡ് യുവനടന് വരുണ്‍ ധവാന് വിവാഹിതനാകുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. തന്റെ ബാല്യകാല സുഹൃത്തും ഫാഷന്‍ ഡിസൈനറുമായ നടാഷ ദലാള്‍ ആണ് വധു.
വരുണ്‍ ധവാനും നടാഷയും പ്രണയത്തിലാണെന്ന് അഭ്യൂഹങ്ങള്‍ പ്രചരിക്കാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി. ബോളിവുഡ് നിര്‍മ്മാതാവ് കരണ്‍ ജോഹാര്‍ അവതരിപ്പിക്കുന്ന കോഫി വിത്ത് കരണ്‍ എന്ന പ്രോഗ്രാമിലൂടെയാണ് വരുണ്‍ നടാഷയുമായുള്ള തന്റെ പ്രണയത്തെക്കുറിച്ചുള്ള കാര്യം ആദ്യമായി വെളിപ്പെടുത്തുന്നത്. വിവാഹത്തിനുള്ള ഒരുക്കങ്ങള്‍ ഇരു കുടുംബങ്ങളും ആരംഭിച്ചുവെന്നും വരുന്ന നവംബറില്‍ ചടങ്ങുകള്‍ നടക്കുമെന്നുമാണ് റിപ്പോര്‍ട്ടുകള്‍.
സംവിധായകന് ഡേവിഡ് ധവാന്റെ മകനായ വരുണ്‍ മൈ നെയിം ഈസ് ഖാന് എന്ന ചിത്രത്തില്‍ സഹസംവിധായകനായാണ് സിനിമയില്‍ എത്തുന്നത്. കരണ്‍ ജോഹര്‍ സംവിധാനം ചെയ്ത സ്റ്റുഡിന്റ് ഓഫ് ദ ഇയര്‍ എന്ന സിനിമയിലൂടെ അഭിനയ രംഗത്ത് അരങ്ങേറ്റം കുറിച്ചു. എ.ബി.സി.ഡി, ദില്‍വാലേ, ഒക്ടോബര്‍ തുടങ്ങിയവയാണ് ശ്രദ്ധേയ ചിത്രങ്ങള്‍.