‘വര്‍മ്മ’ ഇനി ‘ആദിത്യ വര്‍മ്മ’

','

' ); } ?>

ഏറെ വിവാദങ്ങള്‍ക്കൊടുവില്‍ വിക്രമിന്റെ മകന്‍ ധ്രുവ് വിക്രം നായകനായെത്തുന്ന അര്‍ജുന്‍ റെഡ്ഡിയുടെ തമിഴ് റീമേക്ക് വീണ്ടും ചിത്രീകരണം ആരംഭിക്കുന്നു. നിരവധി മാറ്റങ്ങളാണ്‌ ചിത്രത്തിന് വന്നിരിക്കുന്നത്. വര്‍മ്മ എന്നായിരുന്നു ചിത്രത്തിന് നല്‍കിയിരുന്ന പേര്. ആദിത്യ വര്‍മ്മ എന്നാണ് ചിത്രത്തിന് പുതിയ പേര് നല്‍കിയിരിക്കുന്നത്. ഒക്ടോബര്‍ എന്ന ബോളിവുഡ് ചിത്രത്തിലൂടെ ശ്രദ്ധേയയായ ബനിത സന്ധുവാണ് നായികയായെത്തുന്നത്. ബംഗാളി നടി മേഘ്‌ന ചൗധരിയാണ് ധ്രുവിന്റെ നായിക വേഷത്തില്‍ ആദ്യം എത്തിയത്. അര്‍ജുന്‍ റെഡ്ഡി സംവിധായകന്‍ സന്ദീപ് വംഗയുടെ അസിസ്റ്റന്റ് ഡയയറക്ടറായ ഗിരിശായയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. വര്‍മ്മയുടെ ആദ്യ സംവിധായകന്‍ ബാലയായിരുന്നു. ഇ ഫോര്‍ എന്റര്‍ടെയിന്‍മെന്റ് നിര്‍മ്മിക്കുന്ന ചിത്രത്തിനായ് രവി.കെ ചന്ദ്രന്‍ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു.

വര്‍മയുടെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിച്ചു കൊണ്ടിരിക്കുകയായിരുന്നു. മാര്‍ച്ചില്‍ റിലീസിനെത്തുമെന്നും പ്രഖ്യാപിച്ചിരുന്നു. ചിത്രത്തിന്റെ ട്രെയ്‌ലറും ടീസറും പുറത്തിറങ്ങുകയും ചെയ്തു. എന്നാല്‍ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലിക്കിടെ സംവിധായകനും നിര്‍മാതാക്കളായ ഇ4 എന്റര്‍ടെയിന്‍മെന്റ്‌സും തമ്മില്‍ അഭിപ്രായ വ്യത്യാസങ്ങളുണ്ടായി. തുടര്‍ന്ന് ധ്രുവിനെവെച്ച് തന്നെ ചിത്രത്തിന്റെ മുഴുവന്‍ ഭാഗവും ഒന്നു കൂടെ ചിത്രീകരിക്കാന്‍ നിര്‍മ്മാതാക്കള്‍ തീരുമാനിക്കുകയായിരുന്നു.