വാരിയംകുന്നത്ത് അഹമ്മദ് ഹാജിയായി പൃഥ്വി

','

' ); } ?>

ബ്രിട്ടീഷുകാര്‍ക്കെതിരെ പടപൊരുതിയ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ചരിത്രം സിനിമയാകുന്നു. പൃഥ്വി വാരിയംകുന്നത്ത് അഹമ്മദ് ഹാജിയായി വേഷമിടും. ആഷിഖ് അബുവാണ് സംവിധാനം. ഉണ്ടയുടെ രചന നിര്‍വ്വഹിച്ച ഹര്‍ഷദും കൂടാതെ റമീസും ചേര്‍ന്നാണ് രചന. ‘വാരിയംകുന്നന്‍’ എന്നുപേരിട്ട ചിത്രം സിക്കന്ദര്‍, മൊയ്ദീന്‍ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്. ഷൈജു ഖാലിദ് ഛായാഗ്രഹണം നിര്‍വ്വഹിക്കും. കോ ഡയറക്ടറായി മുഹ്‌സിന്‍ പരാരി എത്തുന്ന ചിത്രം മലബാര്‍ വിപ്ലവ ചരിത്രത്തിന്റെ നൂറാം വാര്‍ഷികത്തില്‍ (2021) ചിത്രീകരണം ആരംഭിക്കുന്നുവെന്നും താരം തന്നെയാണ് ഫെയ്‌സ്ബുക്കിലൂടെ അറിയിച്ചത്. പോസ്റ്റിന്റെ പൂര്‍ണ്ണരൂപം താഴെ…

‘ലോകത്തിന്റെ നാലിലൊന്ന് ഭാഗവും അടക്കി ഭരിച്ചിരുന്ന ബ്രിട്ടീഷ് സ്വാമ്രാജ്യത്തിനെതിരെ യുദ്ധം ചെയ്ത് ‘മലയാളരാജ്യം’ എന്ന സ്വതന്ത്ര രാഷ്ട്രം സ്ഥാപിച്ച വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ചരിത്രം ഞങ്ങള്‍ സിനിമയാക്കുന്നു. ആസൂത്രിതമായി മറവിയിലേക്ക് തള്ളപ്പെട്ട മലബാര്‍ വിപ്ലവ ചരിത്രത്തിന്റെ നൂറാം വാര്‍ഷികത്തില്‍ (2021) ചിത്രീകരണം ആരംഭിക്കുന്നു.’