ശ്രീജിത്ത് പൊയില്‍ക്കാവ് സംവിധാനം ചെയ്ത വരി ദ സെന്റെന്‍സ് ഈ മാസം 24 ന്

പ്രശസ്ത നാടക പ്രവര്‍ത്തകനും എല്‍.എന്‍.വി മാഗസിന്‍ വര്‍ക്കിങ്ങ് എഡിറ്ററുമായ ശ്രീജിത്ത് പൊയില്‍ക്കാവ് സംവിധാനം ചെയ്ത വരി ദ സെന്റെന്‍സ് ഈ മാസം 24 ന് ക്രിസ്തുമസ്സ് റിലീസ് ആയി ഒ.ടി.ടി പ്ലാറ്റ്‌ഫോം ആയ നീസ്ട്രീമിലൂടെ റിലീസ് ചെയ്യുകയാണ്. 2019 മികച്ച കഥക്കുള്ള സംസ്ഥാന പുരസ്‌കാരം ഉള്‍പ്പെടെ നിരവധി പുരസ്‌കാരങ്ങള്‍ നേടിയ വരിയില്‍ പ്രധാന വേഷത്തില്‍ എത്തുന്ന എല്ലാവരും നാടക അഭിനേതാക്കള്‍ കൂടിയാണ് എന്നതാണ് ഒരു പ്രത്യേകത. സിനിമ 120 രൂപ കൊടുത്ത് പ്രീബുക്ക് ചെയ്ത് കാണാവുന്നതാണ്.

കഥ: ഷാഹുല്‍ അലിയാര്‍, തിരക്കഥ: ഷാഹുല്‍ അലിയാര്‍, സംഭാഷണം: ഷാഹുല്‍ അലിയാര്‍, സംവിധാനം: ശ്രീജിത്ത് പൊയില്‍ക്കാവ്, നിര്‍മ്മാണം: അല്‍ത്താഫ് ഹുസൈന്‍, ബാനര്‍: തണ്ണീര്‍ ഫിലിംസ് ഹസ്സന്‍സ് ഫാമിലി. വരിയിലൂടെ ഒരു കൂട്ടം താരങ്ങളാണ് ചലച്ചിത്ര മേഖലയിലേക്ക് കാലെടുത്ത് വെയ്ക്കുന്നത്.

സിനിമ ടെലഗ്രാം പോലുള്ള പ്ലാറ്റ് ഫോമിലൂടെ കാണുന്നത് ഒഴിവാക്കാനും വ്യാജ പതിപ്പുകള്‍ കാണാതിരിക്കാനും എല്ലാ പ്രിയപ്പെട്ടവരും സിനിമ ചെറിയൊരു തുകക്ക് (120 രൂപ) പ്രിബുക്ക് ചെയ്ത് ഫാമിലിയായി ഈ ക്രിസ്തുമസിന് വരി കാണാന്‍ അഭ്യര്‍ത്ഥിക്കുന്നുവെന്ന് ചലച്ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചത്. നാടകത്തിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്‌കാരം നേടിയ വ്യക്തിയാണ് സംവിധായകന്‍ ശ്രീജിത്ത് പൊയില്‍ക്കാവ്. എല്‍.എന്‍.വി തിയേറ്റര്‍ ഇനീഷ്യേറ്റീവിന് വേണ്ടി സുനില്‍ കെ ചെറിയാന്‍ രചിച്ചശ്രീജിത്ത് പൊയില്‍ക്കാവ് സംവിധാനം ചെയ്യുന്ന പാന്‍ ഡെമന്‍ എന്ന നാടകത്തിന്റെ റിഹേഴ്‌സല്‍ പുരോഗമിക്കുകയാണ്. നിധി,സത്യജിത്ത്,യോഗേഷ്,സുരേഷ് തിരുവാലി,സുധാകരന്‍ ചൂലൂര്‍ ,ഷിജിത്ത് മണവാളന്‍,ഗോവിന്ദരാജ് തുടങ്ങിയ കേരളത്തിലെ അറിയപ്പെടുന്ന അഭിനേതാക്കളാണ് നാടകത്തില്‍ അഭിനയിക്കുന്നത്. ഫെബ്രവരി മാസത്തില്‍ നാടകത്തിന്റെ ആദ്യ അവതരണം ഉണ്ടാവും.