ഫഹദ് ഫാസിലിന്റെ പുതിയ ചിത്രം വരത്തന്‍ തിയ്യേറ്ററുകളില്‍ മുന്നേറുകയാണ്. റിലീസ് ചെയ്ത ആദ്യ ദിനം മുതല്‍ ചിത്രത്തിന് ലഭിച്ച സ്വീകാര്യത ഇപ്പോഴും ലഭിക്കുന്നു. ഫഹദിന്റെ കരിയറിലെ വലിയ ഹിറ്റുകളിലൊന്നാണ് വരത്തന്‍. കുടുംബ പശ്ചാത്തലത്തില്‍ ഒരുക്കിയ ചിത്രം മികച്ചൊരു ത്രില്ലര്‍ സിനിമയാണ്. സോഷ്യല്‍ മീഡിയയില്‍ അടക്കം മികച്ച പ്രതികരണമായിരുന്നു ചിത്രത്തിന് ലഭിച്ചിരുന്നത്.
പഴകിപറഞ്ഞ പ്രമേയം ആണെങ്കിലും മേക്കിങ്ങ് കൊണ്ടും ത്രില്ലടിപ്പിക്കുന്ന ക്ലൈമാക്‌സ് കൊണ്ടുമാണ് വരത്തന്‍ പ്രേക്ഷകര്‍ ഏറ്റെടുത്തത്. കളക്ഷന്റ കാര്യത്തിലും വലിയ നേട്ടമായിരുന്നു ചിത്രം തിയ്യേറ്ററുകളില്‍ നിന്നും ഉണ്ടാക്കിയിരുന്നത്. ആദ്യ മൂന്ന് ദിനം കൊണ്ട് ചിത്രം പത്തുകോടി ക്ലബില്‍ ഇടംപിടിച്ചതായി നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഇപ്പോള്‍ വരത്തന്റെ മള്‍ട്ടിപ്ലക്‌സ് കളക്ഷന്‍ സംബന്ധിച്ച റിപ്പോര്‍ട്ടുകളും പുറത്തുവന്നിരിക്കുകയാണ്. മള്‍ട്ടിപ്ലക്‌സുകളിലും റെക്കോര്‍ഡ് കളക്ഷനുമായാണ് ചിത്രം മുന്നേറുന്നത്.
ഇയ്യോബിന്റെ പുസ്തകത്തിനു ശേഷം ഫഹദ് അമല്‍നീരദ് കൂട്ടുകെട്ട് ഒന്നിച്ച സിനിമ എന്നതു തന്നെയായിരുന്നു വരത്തന് മികച്ച സ്വീകാര്യത ലഭിക്കുവാന്‍ കാരണമായത്. ഫഹദിന്റെയും ഐശ്വര്യയുടെയും അഭിനയവും ത്രില്ലടിപ്പിക്കുന്ന ക്ലൈമാക്‌സും വരത്തന്റെ വിജയത്തില്‍ നിര്‍ണായകമായിരുന്നു.
റിലീസ് ചെയ്ത ആദ്യ ദിനം മുതല്‍ കളക്ഷന്റെ കാര്യത്തില്‍ വലിയ നേട്ടമായിരുന്നു ചിത്രം മള്‍ട്ടിപ്ലക്‌സുകളില്‍ നിന്നും ഉണ്ടാക്കിയിരുന്നത്. ഗള്‍ഫ് നാടുകളിലും വരത്തന് മികച്ച സ്വീകരണമായിരുന്നു ലഭിച്ചിരുന്നത്. ആദ്യ രണ്ട് ദിവസങ്ങള്‍ കൊണ്ട് ചിത്രം 1.93 കോടിയായിരുന്നു കളക്ഷന്‍ നേടിയിരുന്നത്. റിലീസ് ചെയ്ത യുഎഇ സെന്ററുകളില്‍ നിന്നെല്ലാം തന്നെ മികച്ച സ്വീകരണമായിരുന്നു ചിത്രത്തിന് ലഭിച്ചത്. സെപ്റ്റംബര്‍ അവസാന വാരമായിരുന്നു ചിത്രം ഗള്‍ഫ് നാടുകളില്‍ പ്രദര്‍ശനത്തിനെത്തിയിരുന്നത്.
നിറഞ്ഞ സദസുകളിലാണ് ചിത്രം എല്ലായിടത്തും പ്രദര്‍ശനം തുടരുന്നത്. സെപ്റ്റംബര്‍ 20നായിരുന്നു വരത്തന്‍ റിലീസായി തിയ്യേറ്ററുകളിലേക്ക് എത്തിയിരുന്നത്. ഫഹദിനൊപ്പം ഷറഫുദ്ദീന്‍, അര്‍ജുന്‍ അശോകന്‍, കൊച്ചുപ്രേമന്‍, മാലാ പാര്‍വതി, ദിലീഷ് പോത്തന്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തിയിരുന്നു. നസ്രിയ നസീമും അമല്‍നീരദും ചേര്‍ന്നാണ് സിനിമ നിര്‍മ്മിച്ചിരിക്കുന്നു.