കേരള രാഷ്ട്രീയത്തില്‍ നടന്ന വലിയ ട്രാപ്പിന്റെ കഥയുമായ് ‘വരാല്‍’; പുതിയ പോസ്റ്റര്‍ പുറത്ത്

','

' ); } ?>

അനൂപ് മേനോന്‍, പ്രകാശ് രാജ്, സണ്ണി വെയ്ന്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി കണ്ണന്‍ സംവിധാനം ചെയ്യുന്ന പൊളിറ്റിക്കല്‍ ത്രില്ലറാണ് ‘വരാല്‍’. ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി. 20-20 എന്ന എക്കാലത്തെയും ഹിറ്റ് ചിത്രത്തിനു ശേഷം മലയാളത്തില്‍ അന്‍പതോളം കലാകാരന്മാരെ ഉള്‍പ്പെടുത്തി പുറത്തിറങ്ങുന്ന ചിത്രമാണ് ‘വരാല്‍’. അനൂപ് മേനോന്‍, പ്രകാശ് രാജ്, സണ്ണി വെയ്ന്‍ എന്നിവരെ കൂടാതെ നന്ദു, സുരേഷ് കൃഷ്ണ, ഹരീഷ് പേരടി, രഞ്ജി പണിക്കര്‍, സെന്തില്‍ കൃഷ്ണ, ശങ്കര്‍ രാമകൃഷ്ണന്‍ എന്നിവരുടെ വ്യത്യസ്തമായ മുഖങ്ങളാണ് പ്രേക്ഷകരിലേക്കെത്തുന്നത്. ടൈം ആഡ്‌സ് എന്റര്‍ടൈന്‍മെന്റ്‌സിന്റെ ബാനറില്‍ പി.എ സെബാസ്റ്റ്യനാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം അനൂപ് മേനോനാണ് നിര്‍വ്വഹിക്കുന്നത്. സായികുമാര്‍, മേഘനാഥന്‍, ഇര്‍ഷാദ്, ശിവജി ഗുരുവായൂര്‍, ഇടവേള ബാബു, ഡ്രാക്കുള സുധീര്‍, മിഥുന്‍, കൊല്ലം തുളസി, ദിനേശ് പ്രഭാകര്‍, ടിറ്റോ വില്‍സന്‍, മന്‍രാജ്, വിജയ് നെല്ലീസ്, മുഹമ്മദ് ഫൈസല്‍, മുതിര്‍ന്ന പൊലീസുദ്യോഗസ്ഥനായ കെ.ലാല്‍ജി, ജയകൃഷ്ണന്‍, മാധുരി, പ്രിയങ്ക, ഗൗരി നന്ദ തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്നു. പ്രൊജക്ട് ഡിസൈനര്‍ എന്‍.എം ബാദുഷ. പ്രൊജക്ട് കോര്‍ഡിനേറ്റര്‍: അജിത്ത് പെരുമ്പള്ളി, ഛായാഗ്രഹണം: രവിചന്ദ്രന്‍, ചിത്രസംയോജനം: അയൂബ് ഖാന്‍, ബി.ജി.എം: ഗോപി സുന്ദര്‍, സംഗീതം: ഗോപി സുന്ദര്‍, നിനോയ് വര്‍ഗീസ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: അമൃത മോഹന്‍, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്‌സ് ഷെറിന്‍ സ്റ്റാന്‍ലി, അഭിലാഷ് അര്‍ജുനന്‍, കോസ്റ്റ്യൂം: അരുണ്‍ മനോഹര്‍, മേക്കപ്പ്: സജി കൊരട്ടി, ആര്‍ട്ട്: സഹസ് ബാല, ചീഫ് അസോ: കെ.ജെ വിനയന്‍, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍; കെ.ആര്‍ പ്രകാശ്, സ്റ്റില്‍സ്- ഷാലു പെയാട്, പി.ആര്‍.ഒ – പി.ശിവപ്രസാദ്, വാഴൂര്‍ ജോസ്, സുനിത സുനില്‍ എന്നിവരാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍.

അബാം മൂവീസിന്റെ ബാനറില്‍ അബ്രഹാം മാത്യുവും സ്വര്‍ണ്ണലയ സിനിമാസിന്റെ ബാനറില്‍ സുദര്‍ശന്‍ കാഞ്ഞിരംകുളവും ചേര്‍ന്ന് നിര്‍മ്മിച്ച് കണ്ണന്‍ താമരാക്കുളം സംവിധാനം ചെയ്യ്ത ചിത്രം ‘വിധി (ദി വെര്‍ഡിക്ട്) അടുത്തിടെയാണ് റിലീസായിത്. സിനിമയുടെ രചയിതാവ് ദിനേശ് പള്ളത്താണ്. രവിചന്ദ്രനാണ് ക്യാമറമാന്‍. വി.ടി.ശ്രീജിത്ത് എഡിറ്ററാകുന്ന ചിത്രത്തിന്റെ സംഗീത സംവിധാനം സാനന്ദ് ജോര്‍ജ് ഗ്രേസാണ്. ‘മരട് 357’എന്നായിരുന്നു ചിത്രത്തിന്റെ ആദ്യം തീരുമാനിച്ച പേര് എന്നാല്‍ കോടതി വിധിയുടെ അടിസ്ഥാനത്തില്‍ ‘മരട് 357’എന്ന സിനിമയുടെ പേര് വിധി-(ദി വെര്‍ഡിക്ട്) എന്നാക്കി മാറ്റിയിരുന്നു. കേരളക്കരയില്‍ ഏറെ കോളിളക്കം സൃഷ്ടിച്ച മരട് ഫ്ലാറ്റു പൊളിക്കല്‍ സംഭവവുമായി ബന്ധപ്പെട്ട സംഭവങ്ങളുടെ ദൃശ്യാവിഷ്‌ക്കാരമാണ് സിനിമ.

അനൂപ് മേനോന്‍, ധര്‍മ്മജന്‍ ബോല്‍ഗാട്ടി എന്നിവര്‍ക്കൊപ്പം ഷീലു എബ്രഹാം, നൂറിന്‍ ഷെരീഫ്, മനോജ് കെ ജയന്‍, ബൈജു സന്തോഷ്, സാജല്‍ സുദര്‍ശന്‍, സെന്തില്‍ കൃഷ്ണ, സുധീഷ്, ഹരീഷ് കണാരന്‍, കൈലാഷ്, ശ്രീജിത്ത് രവി, ജയന്‍ ചേര്‍ത്തല, സരയു, നിലീന തുടങ്ങി വലിയ താരനിര തന്നെ ചിത്രത്തില്‍ ഉണ്ടായിരുന്നു.