പ്രകാശ് രാജ് അനൂപ് മേനോന്‍, സണ്ണിവെയിന്‍ കൂട്ടുകെട്ടിലെ , ബിഗ് ബഡ്ജറ്റ് ചിത്രം ‘വരാല്‍’ റിലീസിനെത്തുന്നു….

അനൂപ് മേനോന്‍, പ്രകാശ് രാജ്, സണ്ണി വെയ്ന്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി കണ്ണന്‍ സംവിധാനം ചെയ്യുന്ന പൊളിറ്റിക്കല്‍ ത്രില്ലര്‍ ചിത്രം ആണ് ‘വരാല്‍’. അനവധി പ്രത്യേകതകളോടെയാണ് കണ്ണന്‍ സംവിധാനം ചെയ്യുന്ന വരാല്‍ എന്ന ചിത്രം പ്രദര്‍ശനത്തിനെത്തുന്നത്.. 20-20 എന്ന എക്കാലത്തെയും ഹിറ്റ് ചിത്രത്തിനു ശേഷം മലയാളത്തില്‍ അന്‍പതോളം വരുന്ന തെന്നിന്ത്യയിലെ മുഖ്യധാര കലാകാരന്മാരെ ഉള്‍പ്പെടുത്തി പുറത്തിറങ്ങുന്ന ചിത്രമായിരിക്കും ‘വരാല്‍’. ട്രിവാന്‍ഡ്രം ലോഡ്ജിന് ശേഷം ടൈം ആഡ്‌സ് നിര്‍മ്മിക്കുന്ന ചിത്രമാണ് വരാല്‍.ട്രിവാന്‍ഡ്രം ലോഡ്ജിനു ശേഷം അനൂപ് മേനോന്‍ ഒരു ടൈം ആഡ്‌സ് ചിത്രത്തിന് തിരക്കഥ എഴുതുന്നു എന്ന പ്രത്യേകതയും വരാലിനുണ്ട്. ഒക്ടോബര്‍ 14 നാണ് സിനിമ റിലീസിനെത്തുന്നത്.

‘റേസ് , റിലീജിയന്‍, റീട്രിബ്യൂഷന്‍ ‘ എന്ന ഹാഷ് ടാഗോഡു കൂടിയുള്ള ചിത്രം സംസാരിക്കുന്നത് സമകാലീന രാഷ്ട്രീയത്തിന്റെ നിഗൂഡതകള്‍ നിറഞ്ഞ ഒരു പൊളിറ്റിക്കല്‍ സസ്‌പെന്‍സ് ത്രില്ലര്‍ സിനിമ ആയിരിക്കും.
‘വര്‍ഗം, മതം, ശിക്ഷ’ – കുറച്ചധികം രാഷ്ട്രിയവും അതിനപ്പുറം ത്രില്ലും അതാണ് ”വരാല്‍” എന്ന് അണിയറ പ്രവര്‍ത്തകരും പറയുന്നു. ഇതൊരു വേറിട്ട രാഷ്ട്രീയ സിനിമയായിരിക്കുമെന്ന് സംവിധായകന്‍ കണ്ണന്‍ താമരക്കുളം പറഞ്ഞു.

സണ്ണി വെയ്ന്‍, അനൂപ് മേനോന്‍, പ്രകാശ് രാജ് എന്നിവരെ കൂടാതെ സുരേഷ് കൃഷ്ണ, ശങ്കര്‍ രാമകൃഷ്ണന്‍, രഞ്ജി പണിക്കര്‍ എന്നിവരും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്. ബാദുഷയാണ് ചിത്രത്തിന്റെ പ്രൊജക്ട് ഡിസൈനര്‍. ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത് ഗോപി സുന്ദറാണ്. ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത് രവി ചന്ദ്രനാണ്. ദീപ സെബാസ്‌ററ്യനും, കെ.ആര്‍ പ്രകാശുമാണ് ചിത്രത്തിന്റെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍മാര്‍.

പ്രോജക്ട് കോ-ഓര്‍ഡിനേറ്റര്‍: അജിത് പെരുമ്പിള്ളി, എഡിറ്റര്‍: അയൂബ് ഖാന്‍, വരികള്‍: അനൂപ് മേനോന്‍, ചീഫ് അസ്. സംവിധായകന്‍: കെ ജെ വിനയന്‍, മേക്കപ്പ്: സജി കൊരട്ടി, കലാസംവിധാനം: സഹസ് ബാല, വേഷം: അരുണ്‍ മനോഹര്‍, സൗണ്ട് ഡിസൈന്‍: അജിത് എ ജോര്‍ജ്ജ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: മോഹന്‍ അമൃത, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്: ഷെറിന്‍ സ്റ്റാന്‍ലി, പ്രൊഡക്ഷന്‍ മാനേജര്‍: അഭിലാഷ് അര്‍ജുനന്‍, ആക്ഷന്‍: മാഫിയ ശശി – റണ്‍ രവി, വി.എഫ്.എക്‌സ്: ജോര്‍ജ്ജ് ജോ അജിത്ത്, പിആര്‍ഒ: പി.ശിവപ്രസാദ്, നിശ്ചലദൃശ്യങ്ങള്‍: ശാലു പേയാട്, ഡിസൈന്‍: ആന്റണി സ്റ്റീഫന്‍ എന്നിവരാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍.