വാങ്ക്…പുതിയ ഗാനമെത്തി…മലയുടെ മുകളില്‍

അനശ്വര രാജന്‍ നായികയാകുന്ന വാാങ്ക എന്ന സിനിമയുടെ പുതിയ ഗാനമെത്തി. മലയുടെ മുകളില്‍ എന്ന് തുടങ്ങുന്ന ഗാനത്തിന് വരികള്‍ രചിച്ചിരിക്കുന്നത് പി.എശ് റഫീഖാണ്. ഔസേപ്പച്ചന്റെ സംഗീതം നജീം അര്‍ഷാദ് ആലപിച്ചിരിക്കുന്നു. ഉണ്ണി ആറിന്റെ ‘വാങ്ക്’ എന്ന ചെറുകഥയുടെ ചലച്ചിത്രാവിഷ്‌കാരമാണ് ഇത്. സംവിധായകന്‍ വി കെ പ്രകാശിന്റെ മകള്‍ കാവ്യാ പ്രകാശ് ആണ് സംവിധാനം. ഉണ്ണി ആറിന്റെ തിരക്കഥയ്ക്ക് ഷബ്‌ന മുഹമ്മദ് തിരക്കഥയൊരുക്കിയിരിക്കുന്നു.

ചെറുപ്പം മുതല്‍ വാങ്ക് വിളിക്കണമെന്ന ആഗ്രഹവുമായി നടക്കുന്ന റസിയ എന്ന പെണ്‍കുട്ടിയെയാണ് അനശ്വര അവതരിപ്പിക്കുന്നത്. വിനീത്, നന്ദന വര്‍മ്മ, ഗോപിക തുടങ്ങിയവരാണ് മുഖ്യ വേഷത്തില്‍ എത്തുന്നത്. പുതുമുഖങ്ങളാണ് ചിത്രത്തില്‍ അഭിനയിക്കുന്നതില്‍ ഏറെപ്പേരും. ജെ ഫിലിംസിന്റേയും ഷിമോഗ ക്രിയേഷന്‍സിന്റെയും ബാനറില്‍ സിറാജുദീനും ഷബീര്‍ പഠാനും ചേര്‍ന്ന് ചിത്രം നിര്‍മിക്കുന്നു. മേജര്‍ രവിയുടെ മകന്‍ അര്‍ജുന്‍ രവിയാണ് ഛായാഗ്രാഹണം. അനശ്വര രാജന്‍ നായികയാകുന്ന മൂന്നാമത്തെ ചിത്രമാണ് ‘വാങ്ക്’. ‘ഉദാഹരണം സുജാത’ എന്ന ചിത്രത്തില്‍ മഞ്ജു വാര്യരുടെ മകളായി സിനിമ ലോകത്തേക്ക് എത്തിയ അനശ്വര നായികയായി ആദ്യമഭിനയിച്ചത് ‘തണ്ണീര്‍മത്തന്‍ ദിനങ്ങളി’ലാണ്. സൂപ്പര്‍ ഹിറ്റായ ചിത്രത്തിന് ശേഷം ‘ആദ്യരാത്രി’ എന്ന ചിത്രത്തിലും നായികയായി. വളരെ ശക്തമായ ഒരു കഥാപാത്രമായാണ് ‘വാങ്കി’ലും അനശ്വര എത്തുന്നത്.