വള്ളിക്കുടിലിലെ വെള്ളക്കാരനിലെ രണ്ടാമത്തെ ഗാനം പുറത്തുവിട്ടു

ഗണപതി നായകനാകുന്ന വള്ളിക്കുടിലിലെ വെള്ളക്കാരന്‍ എന്ന ചിത്രത്തിലെ രണ്ടാമത്തെ ഗാനം പുറത്തുവിട്ടു. പണ്ടേ പണ്ടേ എന്നു തുടങ്ങുന്ന ഗാനമാണ് പുറത്തുവിട്ടത്. ദീപക് ദേവ് ആണ് ഗാനം പുറത്തുവിട്ടത്. ഹരിനാരായണന്റെ വരികള്‍ക്ക് ഈണം നല്‍കിയിരിക്കുന്നത് ദീപക് ദേവാണ്. സെയ്ദ് ഉല്‍ ഹഖാണ് ഗാനം ആലപിച്ചിരിക്കുന്നത്. ജോസ് ജോണ്‍, ജിജോ ജസ്റ്റിന്‍, ഡഗ്ലസ്സ് ആല്‍ഫ്രഡ് എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥയെഴുതിയത്‌. ചിത്രം നിര്‍മിക്കുന്നത് നവിസ് സേവ്യര്‍, സിജു മാത്യു, സജ്ഞിത എസ് കാന്ത് എന്നിവരാണ്.  ചിത്രത്തില്‍ ഗണപതിയുടെ സഹോദരനായ ബാലു വര്‍ഗീസും എത്തുന്നുണ്ട്. ഒക്ടോബര്‍ 26ന് ചിത്രം തിയേറ്ററുകളിലെത്തും. ഡഗ്ലസ് ആല്‍ഫ്രഡാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

https://youtu.be/MZeAo5Xyt0A