വലിയ പെരുന്നാള്‍ വലിയ ആഘോഷമാക്കി ഷെയ്നും കുടുംബവും

','

' ); } ?>

ഷെയ്ന്‍ നിഗം നായകനാകുന്ന വലിയ പെരുന്നാള്‍ തിയറ്ററുകളില്‍ എത്തിയിരിക്കുകയാണ്. കരാറുള്ള ചിത്രങ്ങളുമായി നിസഹകരിച്ചുവെന്ന പരാതിയില്‍ നിര്‍മാതാക്കളുടെ സംഘടന ഷെയ്നിന് ഏര്‍പ്പെടുത്തിയ വിലക്ക് നിലനില്‍ക്കെയാണ് ചിത്രം എത്തിയത്. സമ്മിശ്ര പ്രതികരണങ്ങളാണ്
ചിത്രത്തിന് തിയറ്ററുകളില്‍ ലഭിക്കുന്നത്. ചിത്രത്തിന്റെ ദൈര്‍ഘ്യം കൂടുതലാണെന്ന അഭിപ്രായവും ഉയര്‍ന്നിട്ടുണ്ട്. സെന്‍സര്‍ കോപ്പിക്ക് 3 മണിക്കൂര്‍ 8 മിനുറ്റ് ദൈര്‍ഘ്യമാണ് ഉള്ളത്. അതേ സമയം ഷെയ്നിന്റെ വീട്ടില്‍ കേക്ക് മുറിച്ചായിരുന്നു റിലീസ് ദിവസത്തെ ആഘോഷം. നല്ല റിപ്പോര്‍ട്ടുകളാണ് ചിത്രത്തിന് ലഭിക്കുന്നതെന്നും ഇനി ജനങ്ങളാണ് എല്ലാം തീരുമാനിക്കേണ്ടത് എന്നും ഷെയ്ന്‍ ആഘോഷവേളയില്‍ വെച്ച് പറഞ്ഞു.

അന്‍വര്‍ റഷീദിന്റെ അസോസിയേറ്റായി പ്രവര്‍ത്തിച്ചിട്ടുള്ള ഡിമല്‍ ഡെന്നിസ് സംവിധാനം ചെയ്ത ചിത്രത്തില്‍ സൗബിന്‍ ഷാഹിറും ജോജു ജോര്‍ജും പ്രധാന വേഷങ്ങളിലുണ്ട്. ഹിമിക ബോസാണ് നായിക. മാജിക് മൗണ്ടെയ്ന്‍ സിനിമാസിന്റെ ബാനറില്‍ മോനിഷ രാജീവാണ് നിര്‍മാണം. ഫെസ്റ്റിവല്‍ ഓഫ് സാക്രിഫൈസ് എന്ന ടാഗ് ലൈനിലാണ് ചിത്രം വരുന്നത്. അന്‍വര്‍ റഷീദാണ് വിതരണം നിര്‍വഹിക്കുക. ഡിമലും തസ്രീക്ക് സലാമും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയത്. റെക്സ് വിജയന്‍ സംഗീതവും സുരേഷ് രാജന്‍ ക്യാമറയും നിര്‍വഹിച്ചു.