മലേഷ്യയിലും തരംഗമായി ‘വലിമൈ’യുടെ ഗ്രാന്‍ഡ് ഗാല ഷോ

','

' ); } ?>

തല അജിത്തിന്റെ ഏറ്റവും പുതിയ ചിത്രമായ ‘വലിമൈ’യുടെ ഗ്രാന്‍ഡ് ഗാല ഷോ മലേഷ്യയില്‍ വച്ച് നടന്നു. മാലിക് സ്ട്രീംസ് കോര്‍പറേഷന്റെ പിന്തുണയോടെ മലേഷ്യ തല അജിത് ഫാന്‍ ക്ലബ്ബ് നടത്തിയ ഈ ഷോ വന്‍ വിജയകരമായിരുന്നു. ഇന്ത്യയില്‍ തന്നെ ഏറ്റവും മികച്ച ആക്ഷന്‍ രംഗങ്ങള്‍ നിറഞ്ഞ വലിമൈ ഇപ്പോള്‍ മലേഷ്യയിലും തരംഗമായിരിക്കുകയാണ്.

മലേഷ്യയിലെ മാനവ വിഭവശേഷി മന്ത്രിയായ വൈ ബി ഡാറ്റുക് സെരി എം ശരവണന്‍ ആണ് പരിപാടിയുടെ വിശിഷ്ടാഥിതിയായി എത്തിയത്. തല അജിത്തിന്റെ കടുത്ത ആരാധകന്‍ കൂടിയാണ് അദ്ദേഹം. കൂടാതെ മാലിക് സ്ട്രീംസിന്റെ സി ഈ ഒ ആയ ഡാറ്റോ അബ്ദുള്‍ മാലിക് ദസ്തകീറിന്റെ സാന്നിധ്യത്തില്‍ ഗ്രാന്‍ഡ് ഗാല ഷോ ഗംഭീരമായി അരങ്ങേറി.

ഇന്ത്യയില്‍ നിന്ന് വരുത്തിച്ച സൂപ്പര്‍ബൈക്കര്‍മാരുടെ വാഹനവ്യൂഹവും ലയണ്‍ ഡാന്‍സും മറ്റ് കലാപരിപാടികളും നിറഞ്ഞ ഒരു വലിയ ഗാല തന്നെയായിരുന്നു മലേഷ്യയില്‍ നടന്നത്. അജിത്തിന്റെ ആരാധകരായ അമ്പത്തേഴിലധികം വിശിഷ്ട വ്യക്തികളെ സംഘടിപ്പിച്ച് ഗാല ഷോവില്‍ മാലിക് സ്ട്രീംസ് പങ്കെടുപ്പിച്ചു. ചാരിറ്റി ട്രസ്റ്റിനായി മലേഷ്യന്‍ കറന്‍സിയായ 5000 റിംഗിറ്റ് സ്‌പോണ്‍സര്‍ ചെയ്തു. ഇതുകൂടാതെ ലിമിറ്റഡ് എഡിഷന്‍ സാനിറ്റിസെറുകളും സ്‌നാക്ക്സും അതിഥികള്‍ക്ക് നല്‍കുകയുണ്ടായി. കോവിഡ്19 കാലത്തും ദുരിതാശ്വാസത്തിനുമൊക്കെ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ ചെയ്ത് പേരുകേട്ട സംഘടനയാണ് മലേഷ്യ തല അജിത് ഫാന്‍ ക്ലബ്ബ്. ഒരു യൂത്ത് എംപവര്‍മെന്റ് എന്‍ ജി ഒ എന്ന നിലയ്ക്ക് ഒട്ടേറെ യൂത്ത് പ്രോഗ്രാമുകളും സംഘടിപ്പിച്ചിട്ടുണ്ട്.

സാമൂഹിക പ്രസക്തമായ വിഷയങ്ങളെ കൈകാര്യം ചെയ്യുന്ന ഒരു ചിത്രമാണിത്. യുവാക്കളെ വഴിതെറ്റിക്കുന്ന മയക്കുമരുന്ന് ഉപയോഗവും, ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യത ഉണ്ടായിട്ടും തൊഴില്‍രഹിതരായി കഴിയുന്ന യുവത്വവും അവര്‍ നേരിടുന്ന അവഗണനകളും ചിത്രത്തിലുടനീളം സംവിധായകന്‍ അടിവരയിടുന്നു. കുറ്റകൃത്യങ്ങള്‍ക്ക് പിന്നിലെ സാമൂഹിക, സാമ്പത്തിക കാരണങ്ങളെയും ചിത്രം കൃത്യമായി വരച്ചു കാണിക്കുന്നുണ്ട്.