ചലച്ചിത്ര പിന്നണി ഗായിക വൈക്കം വിജയലക്ഷ്മിയും മിമിക്രി കലാകാരനും ഇന്റീരിയല്‍ ഡെക്കറേഷന്‍ കരാറുകാരനുമായ എന്‍. അനൂപും തമ്മില്‍ വിവാഹിതരായി .ഇന്ന് രാവിലെ 10.30നും 11.30നും ഇടയ്ക്കുള്ള മുഹൂര്‍ത്തത്തിലായിരുന്നു അനൂപ് വിജയലക്ഷ്മിയുടെ കഴുത്തില്‍ താലിചാര്‍ത്തിയത്.വി മുരളീധരന്റേയും വിമലയുടേയും ഏകമകളാണ് വിജയലക്ഷ്മി.
രണ്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പ് വിജയലക്ഷ്മിയുടെ കുടുംബ ക്ഷേത്രത്തില്‍ എത്തിയപ്പോഴായിരുന്നു ഇരുവരും പരിചയത്തിലായത് .അതിനു ശേഷമാണ് വിവാഹാഭ്യര്‍ത്ഥനയുമായി അനൂപ് എത്തുന്നത് .സംഗീതം ഏറെ ഇഷ്ടപ്പെടുന്ന വിജയലക്ഷ്മിയെ പോലെ തന്നെ സംഗീതത്തിലും ഏറെ കഴിവുള്ള വ്യക്തി കൂടിയാണ് അനൂപ് .യേശുദാസ് ഉള്‍പ്പെടെ നിരവധി സാമൂഹിക സാംസ്‌കാരിക ,കലാ മേഖലയില്‍ ഉള്ളവരും വിജയലക്ഷ്മിക്ക് ആശംസകളുമായി എത്തി.