ധനുഷ് നായകനായി എത്തുന്ന പുതിയ ചിത്രം വാത്തിയുടെ ട്രെയിലര്‍ റിലീസ് ചെയ്തു. വിദ്യാഭ്യാസ മേഖലയിലെ സ്വകാര്യവത്ക്കരണമാണ് ചിത്രത്തിന്റെ പ്രമേയമെന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചന. ചിത്രം ഫെബ്രുവരി 17ന് റിലീസ് ചെയ്യും.
വെങ്കി അറ്റ്‌ലൂരി സംവിധാനം ചെയ്യുന്ന ചിത്രമാണ് വാത്തി. മലയാളികളുടെ പ്രിയതാരം സംയുക്ത ആണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. ജി വി പ്രകാശ് കുമാറാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. ഗവംശി എസും സായ് സൗജന്യയും ചേര്‍ന്നാണ് വാത്തി നിര്‍മിക്കുന്നത്. നവീന്‍ നൂളി ആണ് ചിത്രത്തിന്റെ ചിത്രസംയോജനം നിര്‍വഹിക്കുന്നത്. ചിത്രത്തിന്റെ തിരക്കഥ എഴുതുന്നതും വെങ്കി അറ്റ്‌ലൂരി തന്നെയാണ്.
അതേസമയം, ‘നാനേ വരുവേന്‍’ ആണ് ധനുഷിന്റേതായി ഏറ്റവും ഒടുവില്‍ റിലീസ് ചെയ്ത സിനിമ. ധനുഷിന്റെ സഹോദരന്‍ സെല്‍വരാഘവന്‍ ആണ് ചിത്രം സംവിധാനം ചെയ്തത്. ഇന്ദുജ ആണ് ചിത്രത്തിലെ നായിക. ധനുഷ് തന്നെയാണ് ചിത്രത്തിന്റെ കഥ എഴുതിയത്. യുവാന്‍ ശങ്കര്‍ രാജയാണ് ചിത്രത്തിന്റെ സംഗീത സംവിധായകന്‍. ‘സാനി കായിദ’ത്തിന്റെ ക്യാമറ കൈകാര്യം ചെയ്ത യാമിനി യജ്ഞമൂര്‍ത്തിയാണ് ഛായാഗ്രഹണം. കലാസംവിധാനം ബി കെ വിജയ് മുരുകന്‍. ‘നാനേ വരുവേന്‍’ എന്ന ചിത്രം നിര്‍മിച്ചിരിക്കുന്നത് കലൈപ്പുലി എസ് താണുവാണ്. വി ക്രിയേഷന്‍സിന്റെ ബാനറിലായിരുന്നു ചിത്രത്തിന്റെ നിര്‍മാണം. വിഎഫ്എക്‌സ് സൂപ്പര്‍വൈസര്‍ പ്രവീണ്‍ ഡിയാണ്.