ഉര്‍വശിക്കൊപ്പം ശോഭന തിരിച്ചെത്തുന്നു

','

' ); } ?>

മലയാളികളുടെ പ്രിയതാരങ്ങളായ ശോഭനയും ഉര്‍വശിയും നീണ്ട ഇടവേളയ്ക്ക് ശേഷം വീണ്ടും ഒന്നിച്ചഭിനയിക്കുന്നു. സത്യന്‍ അന്തിക്കാടിന്റെ മകന്‍ അനൂപ് സത്യന്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന ഇനിയും പേരിട്ടിട്ടില്ലാത്ത ചിത്രത്തിലാണ് ഇരുവരും ഒന്നിക്കുന്നത്. നിരവധി ചിത്രങ്ങളില്‍ ശോഭനയും ഉര്‍വശിയും ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്.

1987ല്‍ മമ്മൂട്ടിയെ നായകനാക്കി ഐവി ശശി-ലോഹിതദാസ് കൂട്ടുകെട്ട് ഒരുക്കിയ മുക്തിയിലാണ് ശോഭനയും ഉര്‍വശിയും അവസാനമായി ഒന്നിച്ചഭിനയിച്ചത്. ഒമര്‍ ലുലുവിന്റെ ധമാക്കയാണ് ഉര്‍വശി ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്ന ചിത്രം. വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത തിരയിലാണ് ശോഭന ഒടുവില്‍ അഭിനയിച്ചത്.

ദ വേ ഫെയറര്‍ ഫിലിംസിന്റെ ബാനറില്‍ ദുല്‍ഖര്‍ സല്‍മാനാണ് അനൂപ് സത്യന്‍ സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മ്മിക്കുന്നത്. ഒക്ടോബറില്‍ ചെന്നൈയില്‍ ചിത്രീകരണമാരംഭിക്കുന്ന ഈ ചിത്രത്തില്‍ ദുല്‍ഖറും പ്രധാന വേഷത്തിലെത്തുന്നുണ്ട്. കല്യാണി പ്രിയദര്‍ശനാണ് നായിക. സുരേഷ് ഗോപിയും ചിത്രത്തില്‍ സുപ്രധാന കഥാപാത്രമായെത്തുന്നു.