ജോലിക്ക് പോണോ അതോ ഇസയ്‌ക്കൊപ്പമിരിക്കണോ!..

ജോലിക്ക് പോകണോ അതോ മകന്‍ ഇസഹാക്ക് കുഞ്ചോക്കോ എന്ന ഇസയ്ക്ക് ഒപ്പം സമയം ചെലവഴിക്കണോ എന്ന ആശയക്കുഴപ്പത്തിലാണ് മലയാളത്തിന്റെ പ്രിയതാരം കുഞ്ചാക്കോ ബോബന്‍ ഇപ്പോള്‍. ഇസയെ വിട്ട് ഷൂട്ടിംഗിന് പോവാന്‍ പലപ്പോഴും മടിയാണെന്ന് വ്യക്തമാക്കുകയാണ് ചാക്കോച്ചന്‍ തന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെ. ‘ഇതാണ് ആ ജോലിക്ക് പോവണോ ലുക്ക്’ എന്ന ക്യാപ്ഷനോടെയാണ് തന്റെ ചിത്രം താരം പങ്കുവെച്ചിരിക്കുന്നത്. മകന്‍ ജനിച്ച നിമിഷം മുതല്‍ അവന്റെ മാമോദീസാ ചടങ്ങ് ഉള്‍പ്പെടെ ഓരോ നിമിഷവും ചാക്കോച്ചന്‍ പ്രേക്ഷകരുമായും പങ്കുവെയ്ക്കാറുണ്ട്.