“ഒരുപോലെ മോഡേണും നാടനും സ്മാര്‍ട്ട് കഥാപാത്രങ്ങളും ചെയ്യുന്ന നടിയാണ് നസ്രിയ”; ഉർവശി

','

' ); } ?>

സജീവമായി അഭിനയിച്ചിരുന്നുവെങ്കില്‍ നടി നസ്രിയ ഏത് തരം കഥാപാത്രവും ചെയ്യുന്ന ഉഗ്രന്‍ നടിയായി മലയാള സിനിമയില്‍ നിറഞ്ഞു നിന്നേനെ എന്ന് തുറന്നു പറഞ്ഞ് നടി ഉർവശി. ഒരുപോലെ മോഡേണും നാടനും സ്മാര്‍ട്ട് കഥാപാത്രങ്ങളും ചെയ്യുന്ന സ്മാര്‍ട്ട് നായികയായി നില്‍ക്കാന്‍ പറ്റുമായിരുന്നെന്നും, നസ്രിയയെ കണ്ടു കൊണ്ടിരിക്കാൻ തന്നെ രസമാണെന്നും ഉർവശി പറഞ്ഞു. സൈന സൗത്ത് പ്ലസിന് നല്‍കിയ അഭിമുഖത്തി സംസാരിക്കുകയായിരുന്നു ഉർവശി.

”മീരയും നവ്യയുമൊക്കെ നല്ല പെര്‍ഫോമന്‍സാണ്. പക്ഷെ നസ്രിയ ഇവിടെ നിന്നിരുന്നുവെങ്കില്‍ ഉഗ്രന്‍ നടിയായിരുന്നേനെ. ഒരുപോലെ മോഡേണും നാടനും സ്മാര്‍ട്ട് കഥാപാത്രങ്ങളും ചെയ്യുന്ന സ്മാര്‍ട്ട് നായികയായി നില്‍ക്കാന്‍ പറ്റുമായിരുന്നു. ഓം ശാന്തി ഓശാന ആയാലും ബാം്ഗ്ലൂര്‍ ഡെയ്‌സ് ആണെങ്കിലും ആ കുട്ടിയെ കണ്ടു കൊണ്ടിരിക്കാന്‍ രസമാണ്. അങ്ങനൊരു ഭാഗ്യം ആ കുട്ടിയ്ക്കുണ്ട്. ഇപ്പോള്‍ സിനിമയില്‍ അങ്ങനെ സജീവമാകാതെ വന്നപ്പോള്‍ ചെറിയ വിഷമം തോന്നി.” ഉര്‍വശി പറഞ്ഞു.

”ഫഹദിനോട് എനിക്ക് വലിയ ഇഷ്ടമാണ്. പ്രധാനപ്പെട്ട കാരണം, അഭിനയിക്കാന്‍ വന്ന കാലം മുതല്‍ ഇതുവരെയുള്ള കഥാപാത്രങ്ങളുടെ തെരഞ്ഞെടുപ്പാണ്. അത് കാണുമ്പോള്‍ നമുക്ക് മനസിലാകുന്നുണ്ട്, ഒരിക്കലു ഹീറോയിസം കാണിക്കാന്‍ വേണ്ടിയുള്ള കഥാപാത്രങ്ങളല്ല ഫഹദ് തെരഞ്ഞെടുത്തിട്ടുള്ളത്. ഞാനൊരു ഭയങ്കര ഹീറോയാണെന്നൊന്നു ഇല്ല. വിഗ്ഗൊക്കെ വച്ച് രൂപം മാറ്റാനില്ല. ഞാന്‍ ഇങ്ങനെയാണ്, വ്യത്യസ്തയുള്ള വേഷമാണെങ്കില്‍ ഞാന്‍ ഓക്കെയാണ്. തരുന്നത് ഏറ്റവും മനോഹരമായി ചെയ്യും. ആ നിലപാടാണ്. ഏകദേശം എന്റെ നിലപാടാണത്. അതിനാല്‍ എനിക്ക് ഒത്തിരി ഇഷ്ടമാണ്.” ഉര്‍വശി കൂട്ടിച്ചേർത്തു.

2024 ല്‍ പുറത്തിറങ്ങിയ സൂക്ഷ്മദര്‍ശിനിയാണ് നസ്രിയയുടെ ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. ചിത്രവും നസ്രിയയുടെ പ്രകടനവും കയ്യടി നേടിയിരുന്നു. അതിന് മുമ്പ് നസ്രിയ അഭിനയിച്ച മലയാള ചിത്രം 2020 ല്‍ പുറത്തിറങ്ങിയ ട്രാന്‍സ് ആയിരുന്നു. അതേസമയം നസ്രിയയുടേതായി ഇപ്പോള്‍ അണിയറയിലുള്ളത് സൂര്യ 47 ആണ്. മലയാളത്തില്‍ നസ്രിയയുടേതായി ചിത്രങ്ങളൊന്നും പ്രഖ്യാപിച്ചിട്ടില്ല.