പ്രതീക്ഷകൾ ഉയർത്തി അല്ലു അർജുൻ – ലോകേഷ് കനകരാജ് ചിത്രം ‘AA23’ അപ്‌ഡേറ്റ് പുറത്ത്

','

' ); } ?>

അല്ലു അർജുനും ലോകേഷ് കനകരാജും ആദ്യമായി ഒന്നിക്കുന്ന ബിഗ് ബജറ്റ് ചിത്രം ‘AA23’ യുടെ പുതിയ അപ്‌ഡേറ്റ് സംവിധായകൻ ലോകേഷ് കനകരാജ് സോഷ്യൽ മീഡിയയിലൂടെ പുറത്തുവിട്ടു. അല്ലു അർജുനൊപ്പമുള്ള പുതിയ ചിത്രം പങ്കുവെച്ചുകൊണ്ട് കൂടുതൽ ആവേശകരമായ വിവരങ്ങൾ ഉടൻ വരുമെന്നാണ് അദ്ദേഹം അറിയിച്ചിരിക്കുന്നത്.

ഇന്ത്യൻ സിനിമയിലെ പ്രമുഖ നിർമാണ കമ്പനിയായ മൈത്രി മൂവി മേക്കേഴ്‌സും ബി.വി. വർക്‌സും സംയുക്തമായാണ് ഈ വമ്പൻ പ്രൊജക്ട് നിർമിക്കുന്നത്. റോക്ക്‌സ്റ്റാർ അനിരുദ്ധ് രവിചന്ദർ സംഗീതം ഒരുക്കുന്ന ചിത്രത്തിന്റെ അനൗൺസ്മെന്റ് ട്രാക്ക് ഇതിനോടകം തന്നെ വലിയ ഹിറ്റായി മാറി കഴിഞ്ഞു. ചിത്രത്തിൽ ഇതുവരെ കാണാത്ത വേറിട്ട ലുക്കിലാകും അല്ലു അർജുൻ എത്തുകയെന്നാണ് സൂചന. നവീൻ യെർനേനി, വൈ. രവിശങ്കർ എന്നിവർക്കൊപ്പം ബണ്ണി വാസ്, നട്ടി, സാൻഡി, സ്വാതി എന്നിവരും ചേർന്നാണ് സഹനിർമാണം നിർവഹിക്കുന്നത്. പി.ആർ.ഒ: ആതിര ദിൽജിത്ത്.

പ്രഖ്യാപനം മുതൽ തന്നെ ഇൻഡസ്ട്രിയിലും ആരാധകർക്കിടയിലും വലിയ പ്രതീക്ഷ സൃഷ്ടിച്ച ചിത്രമാണിത്. #AALoki, #LK7 എന്നീ ഹാഷ്ടാഗുകളും സോഷ്യൽ മീഡിയയിൽ തരംഗമാണ്. അല്ലു അർജുന്റെ സ്‌റ്റൈലും ലോകേഷിന്റെ മാസ് മേക്കിങ്ങും അനിരുദ്ധിന്റെ മാസ്മരിക സംഗീതവും ചേരുമ്പോൾ ഇന്ത്യൻ സിനിമയിലെ വലിയ ചലച്ചിത്ര വിരുന്നിനാകും സിനിമാലോകം സാക്ഷ്യം വഹിക്കാൻ പോകുന്നത്.

Leave a Reply

Your email address will not be published. Required fields are marked *