അരുണ്‍ വൈഗ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഉപചാരപൂര്‍വ്വം ഗുണ്ടജയന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു.സൈജു കുറുപ്പിന്റെ ജന്മദിനത്തോടനുബന്ധിച്ചാണ് പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുന്നത്.
ഉപാചരപൂര്‍വം ഗുണ്ടജയനില്‍ നിന്നുള്ള ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിടുന്നു.ഈ ചിത്രം സൈജു ഗോവിന്ദ കുറുപ്പിന്റെ നൂറാമത്തെ ചിത്രമായി അടയാളപ്പെടുത്തുന്നു. ഇന്ന് അദ്ദേഹത്തിന്റെ ജന്മദിനമായതിനാല്‍ ഈ പോസ്റ്റര്‍ പങ്കിവെയ്ക്കുകയാണ്. ഈ സിനിമയുടെയും ടീമിന്റെയും ഭാഗമാകാന്‍ കഴിഞ്ഞതില്‍ വേഫറര്‍ ഫിലിംസിന് വളരെ സന്തോഷമുണ്ട്. ജന്മദിനാശംസകള്‍ സൈജു ഭായ് , എന്നാണ് ദുല്‍ഖര്‍ പോസ്റ്റര്‍ പങ്കുവെച്ച് കുറിച്ചത്.
സൈജു കുറുപ്പ്, സിജു വില്‍സണ്‍, ഷറഫുദ്ദിന്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.രാജേഷ് വര്‍മ്മ ആണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. ബിജിബാല്‍ ആണ് ചിത്രത്തിന്റെ സംഗീതം. ചിത്രം നിര്‍മിക്കുന്നത് ദുല്‍ഖര്‍ സന്‍മാന്റെ നിര്‍മ്മാണ കമ്പനിയായ വേഫറര്‍ ഫിലിംസും ഷെബാബ് ആനിക്കാടും ചേര്‍ന്നാണ്.ചിത്രത്തിന്റെ എഡിറ്റിങ് കൈകാര്യം ചെയ്യുന്നത് കിരണ്‍ ദാസ് ആണ്.