ബോളിവുഡ് താരങ്ങളോടൊപ്പം സമയം പങ്കിടുന്ന ഈ അദൃശ്യ സുഹൃത്ത് ആര്..

','

' ); } ?>

ഇഷ്ട സിനിമ താരങ്ങള്‍ക്കൊപ്പം സെല്‍ഫിയെടുക്കാന്‍ അടുപ്പമുള്ളവര്‍ വരെ പെടാപ്പാടുപെടുന്ന ഈ കാലഘട്ടത്തില്‍ വളരെ ലാഘവത്തോടെ ഇന്ത്യയിലെ മുന്‍നിര താരങ്ങള്‍ക്കെല്ലാം ഒപ്പം ചിത്രങ്ങളെടുക്കുകയും സമയം ചെലവഴിക്കുകയും ചെയ്ത് എല്ലാവരെയും ഞെട്ടിച്ചിരിക്കുകയാണ് പേരുവെളിപ്പെടുത്താത്ത ഈ ചെറുപ്പക്കാരന്‍. ഇന്‍സ്റ്റഗ്രാമില്‍ ‘അണ്‍സീന്‍ ഫ്രണ്ട്’ എന്ന പേരില്‍ അറിയപ്പെടുന്ന ഈ ഫോട്ടോഷോപ്പ് കലാകാരന്റെ വികൃതികള്‍ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാവുകയാണ്.
ദീപികയുടെയും രണ്‍വീറിന്റെയും വിവാഹച്ചടങ്ങില്‍ ഇരുവരുടെയും കൈകള്‍ ചേര്‍ത്തുകൊടുക്കുന്നത് തൊട്ട് പ്രിയ വാര്യരുടെ തലയില്‍ എണ്ണ തേപ്പിക്കുന്ന വരെയുള്ള കാര്യങ്ങള്‍ ഏറ്റെടുത്തിരിക്കുകയാണ് ഈ താരങ്ങളുടെ ഇടയിലെ താരം.

ബോളിവുഡിന്റെ പ്രിയപ്പെട്ട സുഹൃത്ത് എന്ന് സ്വയം വിശേഷിപ്പിക്കുന്ന ഇയാള്‍ തന്റെ ചിത്രങ്ങള്‍ നര്‍മ്മത്തിലൂടെ അവതരിപ്പിച്ച് ബോളിവുഡിലെയും സമൂഹമാധ്യമങ്ങളിലെയും തന്നെ ചര്‍ച്ചാവിഷയമായിരിക്കുകയാണ്. പ്രസിദ്ധനാകാന്‍ കക്ഷി കാണിച്ച ബുദ്ധി പക്ഷേ, കയ്യടികള്‍ നേടുകയാണ്. കാരണം ഇത്രയും മനോഹരമായി ഫോട്ടോഷോപ്പ് ചെയ്ത വ്യക്തിയെ എങ്ങനെ അഭിനന്ദിക്കാതിരിക്കുമെന്നാണ് ആളുകള്‍ ചോദിക്കുന്നത്.
ഫോട്ടോകള്‍ക്കൊപ്പം താരം ചേര്‍ക്കുന്ന കമന്റുകളും വളരെ രസകരമാണ്.

ഈ വിരുതന്റെ കൂടുതല്‍ ചിത്രങ്ങള്‍ കാണാനായി താഴെയുള്ള ലിങ്ക് സന്ദര്‍ശിക്കുക..

https://www.instagram.com/unseenfriend/?hl=en