“ഇന്നത്തെ തലമുറയ്ക്ക് മാതൃകയാക്കാവുന്ന വ്യക്തിത്വം, എന്നെപ്പോലെ ഒരുപാട് പേരെ സ്വാധീനിച്ച വ്യക്തി”; അണ്ണാമലൈയെ പ്രശംസിച്ച് ഉണ്ണി മുകുന്ദൻ

','

' ); } ?>

മുതിർന്ന ബിജെപി നേതാവും തമിഴ്‌നാട് ബിജെപി മുൻ അധ്യക്ഷനുമായ കെ. അണ്ണാമലൈയെ കുറിച്ച് വൈകാരികമായ കുറിപ്പ് പങ്കുവെച്ച് നടൻ ഉണ്ണിമുകുന്ദൻ. ഇന്നത്തെ തലമുറയ്ക്ക് മാതൃകയാക്കാവുന്ന വ്യക്തിത്വമാണ് അദ്ദേഹത്തിന്റേതെന്നും, അദ്ദേഹത്തിനൊപ്പം ഉച്ചഭക്ഷണം കഴിക്കാൻ സാധിച്ചത് ഭാഗ്യമാണെന്നും ഉണ്ണിമുകുന്ദൻ കുറിച്ചു. കൂടാതെ തനിക്ക് പ്രചോദനമായ ഒരു മനുഷ്യനെ കാണാൻ സാധിച്ചുവെന്നും, അതിലുപരി അദ്ദേഹം ഇപ്പോൾ എൻ്റെ പ്രിയ സുഹൃത്തായി മാറിയിരിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബയോപിക് ആയ ‘മാ വന്ദേയിൽ’ നായകനായി അഭിനയിക്കുന്നതിന് മുന്നോടിയായി പുതുവർഷത്തിൽ അദ്ദേഹത്തെ സന്ദർശിച്ചതിനു പിന്നാലെ പങ്കുവെച്ച കുറിപ്പിലാണ് നടന്റെ പ്രതികരണം.

“2026-ന്റെ പ്രഭാതത്തിൽ, എന്നെയും എന്നെപ്പോലെ ഒരുപാട് പേരെയും ഏറെ സ്വാധീനിച്ചിട്ടുള്ള ബിജെപി നേതാവും തമിഴ്‌നാട് ബിജെപി മുൻ അധ്യക്ഷനുമായ കെ. അണ്ണാമലൈയോടൊപ്പം ഉച്ചഭക്ഷണം പങ്കിടാൻ അവസരം ലഭിച്ചു. അദ്ദേഹം എന്റെ പ്രിയ സുഹൃത്താണ്, അതുപോലെ തന്നെ ഇന്നത്തെ തലമുറയ്ക്ക് മാതൃകയാക്കാവുന്ന ഒരു വ്യക്തിത്വവും. ഇത്രയധികം കഠിനാധ്വാനവും അച്ചടക്കവും നിറഞ്ഞ ജീവിതം നയിച്ചിട്ടും അദ്ദേഹം കാണിക്കുന്ന ആ ലാളിത്യം എന്നെ ശരിക്കും അത്ഭുതപ്പെടുത്തി. ഒരു പോലീസ് ഉദ്യോഗസ്ഥന്റെ സുരക്ഷിതമായ ജോലി ഉപേക്ഷിച്ച്, തൻ്റെ ഉറച്ച വിശ്വാസത്തിന്റെ കരുത്തിൽ രാഷ്ട്രീയത്തിൻ്റെ വലിയ ലോകത്തേക്ക് ഇറങ്ങിവന്ന അദ്ദേഹത്തിന്റെ യാത്ര എത്രത്തോളം പ്രചോദനമാണെന്ന് ഞാൻ പറഞ്ഞു.”ഉണ്ണിമുകുന്ദൻ കുറിച്ചു.

“അദ്ദേഹത്തിന്റെ ‘ബിയോണ്ട് ഖാക്കി’ എന്ന പുസ്‌തകം വായിച്ചപ്പോൾ എനിക്ക് തോന്നിയത്, ലക്ഷ്യബോധമാണ് നമ്മുടെ ജീവിതത്തിന് അർത്ഥമുണ്ടാക്കുന്നത് എന്നാണ്. കുറേക്കാലമായി പ്ലാൻ ചെയ്‌ത ഈ കൂടിക്കാഴ്ചയ്ക്ക് എന്തുകൊണ്ടും അനുയോജ്യമായ ദിവസം ഈ പുതുവർഷപ്പുലരി തന്നെയായിരുന്നു. നമുക്ക് കളിക്കാനുള്ള ആ ക്രിക്കറ്റ് മാച്ചിനായി ഞാൻ കാത്തിരിക്കുന്നു. എനിക്ക് പ്രചോദനമായ ഒരു മനുഷ്യനെ കാണാൻ സാധിച്ചു, അതിലുപരി അദ്ദേഹം ഇപ്പോൾ എൻ്റെ പ്രിയ സുഹൃത്തായി മാറിയിരിക്കുന്നു.” ഉണ്ണി മുകുന്ദൻ കൂട്ടിച്ചേർത്തു.

മിണ്ടിയും പറഞ്ഞുമാണ് ഉണ്ണിമുകുന്ദന്റേതായി ഏറ്റവുമൊടുവിലെത്തിയ ചിത്രം. അപർണ ബലമുരളിയാണ് ചിത്രത്തിൽ നായിക. അമേരിക്കൻ എഴുത്തുകാരനായ ഒ. ഹെൻറിയുടെ ‘ദ ഗിഫ്റ്റ് ഓഫ് ദ മാഗി’ എന്ന ചെറുകഥയിൽനിന്ന് പ്രചോദനമുൾക്കൊണ്ടാണ് മിണ്ടിയും പറഞ്ഞും സിനിമ ഒരുക്കിയത്. ചെറുകഥ വായിച്ചവസാനിപ്പിക്കും പോലെ മനോഹരമായൊരു ഫീൽ ഗുഡ് സിനിമാനുഭവമാണ് ‘മിണ്ടിയും പറഞ്ഞും’ നൽകുന്നത്. മലയാളത്തിലെ യുവതാരങ്ങളായ ഉണ്ണി മുകുന്ദനും അപർണ ബാലമുരളിയും ആദ്യമായി ഒരുമിച്ചെത്തിയ പ്രണയജോടികളായി എത്തിയ ചിത്രമെന്ന പ്രത്യേകതയും ഈ അരുൺ ബോസ് ചിത്രത്തിനുണ്ട്.