പെരുമ്പാവൂരിലെ പരസ്യ ലഹരി ഉപയോഗം: നടൻ ഉണ്ണി മുകുന്ദന്റെ ഇടപെടലിൽ പ്രതികൾ വലയിൽ

','

' ); } ?>

നടൻ ഉണ്ണി മുകുന്ദൻ്റെ ഇടപെടലിനെത്തുടർന്ന് പെരുമ്പാവൂരിൽ പരസ്യമായി മയക്കുമരുന്ന് ഉപയോഗിച്ച ഇതരസംസ്ഥാന തൊഴിലാളികളെ കേരള പൊലീസ് അറസ്റ്റ് ചെയ്തു. ‘പെരുമ്പാവൂർ സ്റ്റോറീസ്’ എന്ന ഇൻസ്റ്റഗ്രാം പേജിൽ വന്ന ദൃശ്യങ്ങൾ ശ്രദ്ധയിൽപ്പെട്ട നടൻ, ഇത് കേരള പൊലീസിനെ ടാഗ് ചെയ്ത് പങ്കുവെക്കുകയായിരുന്നു. യുവാക്കൾ പരസ്യമായി കയ്യിൽ ലഹരിമരുന്ന് കുത്തിവെക്കുന്നതും സിറിഞ്ചുമായി നടക്കുന്നതുമാണ് ദൃശ്യങ്ങളിലുണ്ടായിരുന്നത്.

തുടർന്ന് ഈ വീഡിയോ ഉണ്ണി മുകുന്ദൻ പൊലീസിന് നേരിട്ട് അയച്ചുനൽകുകയും ചെയ്തു. ഇതിന് മറുപടിയായി ‘നോട്ടഡ്’ എന്ന് പൊലീസ് അറിയിച്ചതിൻ്റെ സ്ക്രീൻഷോട്ടും താരം സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിട്ടുണ്ട്. താരത്തിൻ്റെ അടിയന്തര ഇടപെടലിന് പിന്നാലെ പൊലീസ് പ്രതികളെ വേഗത്തിൽ വലയിലാക്കുകയായിരുന്നു.

വിഷയത്തിൽ കൃത്യമായി ഇടപെട്ട ഉണ്ണി മുകുന്ദനെ അഭിനന്ദിച്ച് നിരവധിപേരാണ് സമൂഹമാധ്യമങ്ങളിൽ രംഗത്തെത്തുന്നത്. കലാകാരന്മാർക്ക് കൃത്യമായ സാമൂഹിക പ്രതിബദ്ധത വേണമെന്നതിൻ്റെ മാതൃകയാണ് ഉണ്ണി മുകുന്ദനെന്ന് ആരാധകരും ജനങ്ങളും കുറിക്കുന്നു.

പെരുമ്പാവൂരിൽ ലഹരി ഉപയോഗവും മയക്കുമരുന്ന് കടത്തും വലിയ സാമൂഹിക പ്രശ്നമായി മാറുന്ന പശ്ചാത്തലത്തിലാണ് ഈ സംഭവം. നഗരത്തിൻ്റെ വിവിധ ഭാഗങ്ങൾ കേന്ദ്രീകരിച്ച് ഹെറോയിൻ, നിരോധിത പുകയില ഉല്പ്പന്നങ്ങൾ, സിന്തറ്റിക് ഡ്രഗ്ഗുകൾ എന്നിവയുടെ ഉപയോഗം വലിയ രീതിയിൽ വർധിച്ചുവരികയാണ്. അതേസമയം, ‘മിണ്ടിയും പറഞ്ഞും’ എന്ന ചിത്രമാണ് ഉണ്ണി മുകുന്ദന്റേതായി ഒടുവിൽ പുറത്തിറങ്ങിയ സിനിമ.