![](https://i0.wp.com/celluloidonline.com/wp-content/uploads/2019/07/unni-glass.jpg?resize=593%2C400&ssl=1)
മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരമാണ് ഉണ്ണി മുകുന്ദന്‍. സമൂഹമാധ്യമങ്ങളിലൂടെ ആരാധകരുമായി സംവദിക്കാന്‍ താരം സമയം കണ്ടെത്താറുണ്ട്. ആരാധകര്‍ക്കു നല്‍കുന്ന ചില മറുപടികള്‍ വാര്‍ത്തകളില്‍ ഇടം നേടാറുമുണ്ട്.
രണ്ടാഴ്ചമുമ്പ് ഉണ്ണിമുകുന്ദന്‍ തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ ഒരു ചിത്രം പോസ്റ്റ് ചെയ്തിരുന്നു. ചിത്രത്തില്‍ ഉണ്ണി വച്ചിരുന്ന കൂളിങ് ഗ്ലാസിലേയ്ക്ക് ആയിരുന്നു ആരാധകരുടെ നോട്ടം. ഇതില്‍ കണ്ണട ഒരുപാട് ഇഷ്ടമായ ആ ആരാധകന്‍ ചോദിച്ചു, ‘ഉണ്ണിയേട്ടാ ആ ഗ്ലാസ് തരുമോ, പ്‌ളീസ്’. പറഞ്ഞു തീരേണ്ട താമസം ഉടന്‍ ഉണ്ണിയുടെ മറുപടി എത്തി.
വീട്ടിലെ മേല്‍വിലാസം നേരിട്ട് മെസേജ് ആയി അയക്കാന്‍ മാത്രമേ ഉണ്ണി ആവശ്യപ്പെട്ടുള്ളൂ. ശേഷം ആ ആരാധകന്‍ അതേ കൂളിങ് ഗ്ലാസും കയ്യില്‍ പിടിച്ചു കൊണ്ടുള്ള ഫോട്ടോയാണ് പ്രേക്ഷകര്‍ കണ്ടത്. വൈഷ്ണവ് എന്ന ആരാധകനാണ് ഉണ്ണി മുകുന്ദന്റെ കണ്ണാടി സ്വന്തമാക്കാനുള്ള ഭാഗ്യം ഉണ്ടായത്.
അതിനിടെ മമ്മൂട്ടി നായകനാകുന്ന ബ്രഹ്മാണ്ഡ ചിത്രം മാമാങ്കത്തിന്റെ തയാറെടുപ്പിലാണ് താരമിപ്പോള്‍. സിനിമയില്‍ ചന്ദ്രോത്ത് പണിക്കര്‍ എന്ന കഥാപാത്രത്തെയാണ് ഉണ്ണി അവതരിപ്പിക്കുന്നത്. അണിയറയില്‍ ഒരുങ്ങുന്ന മറ്റൊരു ചിത്രം ചോക്ലേറ്റ് ആണ്.അഭിമന്യു എന്ന കഥാപാത്രമായാണ് ചിത്രത്തില്‍ ഉണ്ണി മുകുന്ദന്‍ എത്തുന്നത്. ജൂലൈയില്‍ ചിത്രത്തിന്റെ ഷൂട്ടിങ് തുടങ്ങും. നവാഗതനായ ബിനു പീറ്റര്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.