‘അമ്പിളി’ ഡാന്‍സിന്റെ ജഗതി വേര്‍ഷന്‍, വൈറലായി വീഡിയോ

','

' ); } ?>

ജോണ്‍ പോള്‍ ജോര്‍ജ് സംവിധാനം ചെയ്ത് സൗബിന്‍ ഷാഹിര്‍ നായകനായെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് അമ്പിളി. ചിത്രത്തിന്റെ ഒന്നര മിനിട്ട് ദൈര്‍ഘ്യമുള്ള ടീസര്‍ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. ടീസറിലെ ‘ഞാന്‍ ജാക്‌സണല്ലെടാ, ന്യൂട്ടണല്ലെടാ, ജോക്കറല്ലെടാ..’ എന്ന ഗാനവും ഗാനത്തിന് ചുവട് വെയ്ക്കുന്ന സൗബിനും ഇതിനോടകം തന്നെ വൈറലായിരുന്നു. ടീസര്‍ പുറത്ത് വന്നതോടെ ട്രോളന്മാരും ഇത് ഏറ്റു പിടിച്ചു. ഇപ്പോള്‍ സിനിമ ലോകത്തെ അമ്പിളി എന്ന പേരില്‍ അറിയപ്പെടുന്ന ജഗതി ശ്രീകുമാറിന്റെ ചിത്രങ്ങളിലെ രംഗങ്ങള്‍ കൂട്ടിച്ചേര്‍ത്ത് ട്രോളന്മാര്‍ ഒരുക്കിയ അമ്പിളിയുടെ ടീസറാണ് വൈറലാകുന്നത്. കുഞ്ചാക്കോ ബോബന്‍ ഉള്‍പ്പടെ ഈ വീഡിയോ പങ്കുവെച്ചിരിക്കുകയാണ്.

വ്യത്യസ്തമായ ലുക്കില്‍ സൗബിന്‍ എത്തുന്ന അമ്പിളിയുടെ ടീസര്‍ റിലീസ് ചെയ്തത് ദുല്‍ഖര്‍ സല്‍മാനാണ്. ചിത്രത്തില്‍ നസ്രിയ നസീമിന്റെ സഹോദരന്‍ നവീന്‍ നസീമും വേഷമിടുന്നുണ്ട്. പുതുമുഖമായ തന്‍വി റാം ആണ് നായിക. കുതിരവട്ടം പപ്പുവിന്റെ മകനും നടനുമായ ബിനു പപ്പുവാണ് ചിത്രത്തിന്റെ അസോസിയേറ്റ് ഡയറക്ടര്‍.