“സ്വന്തം യാത്രയിൽ ആത്മാർഥത പുലർത്തിയാൽ സ്വപ്‌നങ്ങൾ നമ്മളെ എവിടെയെത്തിക്കുമെന്നതിന്റെ ഓർമപ്പെടുത്തലാണ് ഈ ബഹുമതി”; ഉണ്ണി മുകുന്ദൻ

','

' ); } ?>

റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ ഭാഗമായി രാഷ്ട്രപതി ഭവനിൽ സംഘടിപ്പിച്ച അറ്റ് ഹോം സൽക്കാരത്തിൽ പങ്കെടുത്തതിന്റെ സന്തോഷം പങ്കുവെച്ച് നടൻ ഉണ്ണിമുകുന്ദൻ. “സ്വന്തം യാത്രയിൽ ആത്മാർഥത പുലർത്തിയാൽ സ്വപ്‌നങ്ങൾ നമ്മളെ എവിടെയെത്തിക്കുമെന്നതിന്റെ ഓർമപ്പെടുത്തലാണ് ബഹുമതിയെന്നും, വിശ്വാസം, അച്ചടക്കം, സ്‌ഥിരോത്സാഹം എന്നിവ പുലർത്തുന്നതോടെ നിങ്ങൾ ഒരിക്കലും സങ്കൽപ്പിക്കാത്ത വാതിലുകൾ നിങ്ങൾക്ക് മുന്നിൽ തുറക്കപ്പെടുമെന്നുംഉണ്ണി മുകുന്ദൻ കുറിച്ചു. പാലർമെന്റിന് മുന്നിൽ നിന്നുള്ള ചിതാരത്തിനൊപ്പം കുറിപ്പ് പങ്കുവെച്ച് കൊണ്ടായിരുന്നു ഉണ്ണിമുകുന്ദന്റെ പ്രതികരണം.

‘ഈ മറക്കാനാവാത്ത നിമിഷത്തിന് വാക്കുകൾക്കതീതമായ നന്ദി രേഖപ്പെടുത്തുന്നു. ബഹുമാനപ്പെട്ട ഇന്ത്യൻ രാഷ്ട്രപതിയുടെ ക്ഷണം സ്വീകരിച്ച് പാർലമെൻ്റ് മന്ദിരത്തിൽ നിൽക്കുകയാണ്. ഇത് വെറുമൊരു ബഹുമതി മാത്രമല്ല, സ്വന്തം യാത്രയിൽ ആത്മാർഥത പുലർത്തിയാൽ സ്വപ്‌നങ്ങൾ നമ്മളെ എവിടെയെത്തിക്കുമെന്നതിന്റെ ഓർമപ്പെടുത്തലാണിത്. വിശ്വാസം, അച്ചടക്കം, സ്‌ഥിരോത്സാഹം എന്നിവ പുലർത്തുന്നതോടെ നിങ്ങൾ ഒരിക്കലും സങ്കൽപ്പിക്കാത്ത വാതിലുകൾ നിങ്ങൾക്ക് മുന്നിൽ തുറക്കപ്പെടും. ഈ അവസരത്തിനും എന്റെ ഈ പാതയുടെ ഭാഗമായ എല്ലാവർക്കും അഗാധമായ നന്ദി അറിയിക്കുന്നു.’ ഉണ്ണി മുകുന്ദൻ കുറിച്ചു.

സൽക്കാരത്തിൽ പങ്കെടുക്കാൻ ഉണ്ണി മുകുന്ദന് പ്രത്യേക ക്ഷണം ലഭിച്ചിരുന്നു. തപാൽ വകുപ്പ് അധികൃതർ ഉണ്ണി മുകുന്ദൻ്റെ വീട്ടിലെത്തി രാഷ്ട്രപതിയുടെ ക്ഷണക്കത്ത് കൈമാറുകയായിരുന്നു. വടക്കുകിഴക്കൻ സംസ്ഥാനങ്ങളുടെ പാരമ്പര്യവും പരിസ്‌ഥിതി സൗഹൃദ ആശയങ്ങളും കൈത്തറി കഴിവുകളും മുൻനിർത്തിയാണ് പ്രത്യേക ക്ഷണകത്ത് രൂപകൽപ്പന ചെയ്‌തിരിക്കുന്നത്. അഹമ്മദാബാദിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈൻ (NID) ആണ് ഇതിന്റെ പിന്നിൽ പ്രവർത്തിച്ചത്.

ഇപ്പോൾ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജീവിതം ആസ്‌പദമാക്കി ഒരുക്കുന്ന ‘മാ വന്ദേ’ എന്ന ചിത്രത്തിലാണ് ഉണ്ണി മുകുന്ദൻ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ഏകദേശം 400 കോടി ബജറ്റിലാണ് ചിത്രം ഒരുങ്ങുന്നത്.