‘അണ്‍ലോക്ക് ‘ഫസ്റ്റ് ലുക്ക്


നടനും തിരക്കഥാകൃത്തും സംവിധായകനുമായ സോഹന്‍ സീനുലാല്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘അണ്‍ലോക്ക് ‘എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു.മംമ്ത മോഹന്‍ദാസ്,ചെമ്പന്‍ വിനോദ് , ശ്രീനാഥ് ഭാസി എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്.

മൂവീ പേ മീഡിയയുടെ സഹകരണത്തോടെ ഹിപ്പോ പ്രൈം മോഷന്‍ പിക്‌ച്ചേഴ്‌സിന്റെ ബാനറില്‍ സജീഷ് മഞ്ചേരിയാണ് ചിത്രം നിര്‍മ്മിക്കുന്നത്.