‘ഉണ്ട’യുടെ ചിത്രീകരണം പുര്‍ത്തിയായി… ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഉടനെത്തുമെന്ന് അണിയറപ്പ്രവര്‍ത്തകര്‍..

മമ്മൂട്ടിയെ നായകനാക്കി ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ഉണ്ട. ചിത്രത്തിന്റെ ഷൂട്ടിങ് കഴിഞ്ഞ ദിവസം ചത്തീസ്ഗഢില്‍ വെച്ച് അവസാനിച്ചു. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസും ഉടന്‍ തന്നെ ഉണ്ടാവുമെന്ന് അണിയറപ്പ്രവര്‍ത്തകര്‍ തങ്ങളുടെ ഒഫീഷ്യല്‍ പേജിലൂടെ അറിയിച്ചു. ചിത്രത്തില്‍ മമ്മൂട്ടി പോലീസ് വേഷത്തിലാണ് എത്തുന്നത്.

കഴിഞ്ഞ ദിവസം ചിത്രത്തിന്റെ അവസാന ഘട്ട ഷൂട്ടിങ്ങിന് പോകാനായി തലശ്ശേരിയിലെത്തിയ അണിയറപ്പ്രവര്‍ത്തകര്‍ കയ്യില്‍ സൂക്ഷിച്ചിരുന്ന ഡ്യൂപ്ലിക്കേറ്റ് ഉണ്ടയുടെ പേരില്‍ എയര്‍പ്പോര്‍ട്ടില്‍ നിന്നും പുലിവാല് പിടിച്ചിരുന്നു. പിന്നീട് വിദഗ്ദര്‍ ബുള്ളറ്റ് ഡ്യൂപ്ലിക്കേറ്റാണെന്ന് തിരിച്ചറിഞ്ഞതോടെയാണ് സംഘത്തിനെ പോലീസ് വിട്ടയച്ചത്.

കൃഷ്ണന്‍ സേതുകുമാറാണ് നിര്‍മാണം. പ്രശാന്ത് പിള്ളയാണ് സംഗീതം. ഷൈജു ഖാലിദ് ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തിന് ഹര്‍ഷദ് ആണ് തിരക്കഥയൊരുക്കുന്നത്. ചിത്രത്തില്‍ ആസിഫ് അലിയും, വിനയ് ഫോര്‍ട്ടും അഭിനയിക്കുന്നു. പൊലീസ് വേഷത്തിലാണ് രണ്ടുപേരും പ്രത്യക്ഷപ്പെടുന്നത്. മമ്മൂട്ടിയോടൊപ്പം ആസിഫ് അലി ഇത് മൂന്നാം തവണയാണ് അഭിനയിക്കുന്നത് .

കണ്ണൂരില്‍ നിന്ന് ഛത്തീസ്ഗഢിലേക്ക് ഇലക്ഷന്‍ ഡ്യൂട്ടിക്കായിപോകുന്ന ഒരു സബ് ഇന്‍സ്പെക്ടറുടെ വേഷമാണ് ഉണ്ടയില്‍ മമ്മൂട്ടി അവതരിപ്പിക്കുന്നത്. അര്‍ജുന്‍ അശോകന്‍, ഷൈന്‍ ടോം ചാക്കോ, ജേക്കബ് ഗ്രിഗറി തുടങ്ങിയവരോടൊപ്പം ഒട്ടേറെ അന്യഭാഷാ താരങ്ങളും ഉണ്ടയില്‍ അണിനിരക്കുന്നു.
ഡ്രീം മില്‍ സിനിമാസിന്റെ ബാനറില്‍ കൃഷ്ണന്‍ സേതുകുമാര്‍ നിര്‍മ്മിക്കുന്ന ഉണ്ടയുടെ രചന നിര്‍വഹിക്കുന്നത് ഹര്‍ഷാദാണ്. ജിംഷി ഖാലിദാണ് ഛായാഗ്രാഹകന്‍. ശ്യാം കൗശലാണ് ഉണ്ടയിലെ ആക്ഷന്‍ സീക്വന്‍സുകള്‍ ഒരുക്കുന്നത്. ഉണ്ട ജെമിനി സ്റ്റുഡിയോസ് തിയേറ്ററുകളിലെത്തിക്കും.