ദീപസ്തംഭം മഹാശ്ചര്യം,നാടന്‍ പെണ്ണും നാട്ടു പ്രമാണിയും,അച്ഛനെയാണെനിക്കിഷ്ടം തുടങ്ങിയ നിരവധി വിജയ ചിത്രങ്ങളുടെ തിരക്കഥാകൃത്ത് സുരേഷ്‌പൊതുവാള്‍ രചന നിര്‍വ്വഹിച്ച് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘ഉള്‍ട്ട’ . ഹ്യൂമറിന് പ്രധാന്യം നല്‍കി ഒരുക്കുന്ന ചിത്രത്തില്‍ ഗോകുല്‍ സുരേഷാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ഒപ്പം അനുശ്രീ,പ്രയാഗ മാര്‍ട്ടിന്‍ എന്നിവര്‍ നായികമാരായ് എത്തുന്നു.രമേഷ് പിഷാരടി,രഞ്ജി പണിക്കര്‍,ശാന്തി കൃഷ്ണ,കെ. പി. എ. സി. ലളിത, സേതുലക്ഷമി,രചന നാരായണന്‍കുട്ടി,തെസ്‌നിഖാന്‍,ആര്യ,മഞ്ജു സുനിച്ചന്‍,കോട്ടയം പ്രദീപ്, ജാഫര്‍ ഇടുക്കി,സിനോജ് വര്‍ഗ്ഗീസ്,സുബീഷ് സുധി,തുടങ്ങി ഒരു വലിയ താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.ഒക്ടോബര്‍ ആദ്യവാരം കണ്ണൂരില്‍ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കുമെന്നാണ് സൂചന
ഗോകുല്‍ സുരേഷിനെ നായകനാക്കി സുരേഷ് പൊതുവാള്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഉള്‍ട്ട
','' );
}
?>