യുവ നടിയുടെ ഗ്ലാമർ ചിത്രങ്ങൾ റീ പോസ്റ്റ് ചെയ്തു; ട്രോളുകൾ വാങ്ങിക്കൂട്ടി ഉദയനിധി സ്റ്റാലിൻ

','

' ); } ?>

യുവ നടിയുടെ ഇൻസ്റ്റഗ്രാം ചിത്രം റീപോസ്റ്റ് ചെയ്തതിനു പിന്നാലെ വിമർശനങ്ങൾ ഏറ്റു വാങ്ങി തമിഴ്നാട് ഉപമുഖ്യമന്ത്രിയും നടനുമായ ഉദയനിധി സ്റ്റാലിൻ. നടിയും മോഡലുമായ നിവാഷിയ്നി കൃഷ്ണന്റെ ചിത്രമാണ് ഉദയനിധി റീപോസ്റ്റ് ചെയ്തത്. ആദ്യം വാർത്ത തെറ്റാണെന്ന് പറഞ്ഞുകൊണ്ട് ഡിഎംകെ പ്രവർത്തകർ രംഗത്തെത്തിയിരുന്നു. പിന്നീട് തമിഴ് മാധ്യമങ്ങളടക്കം വിഷയം ഏറ്റെടുത്തതോടെ ഉദയനിധിയുടെ കൈ അറിയാതെ തട്ടി റീപോസ്റ്റ് ആയതാണെന്ന വിശദീകരണവുമായി നേതാക്കൾ എത്തുകയായിരുന്നു.

നിലവിൽ ഉദയനിധി റീപോസ്റ്റ് പിൻവലിച്ചിട്ടുണ്ട്. ഈ വിഷയത്തെ സംബന്ധിച്ച് അദ്ദേഹത്തിന്റെ പക്കൽ നിന്നും ഔദ്യോഗിക വിശദീകരണമൊന്നും വന്നിട്ടില്ല. ഇതിനോടകം ഉദയനിധിക്കെതിരെ നിരവധി ട്രോളുകളും ട്വിറ്ററിൽ നിറഞ്ഞു കഴിഞ്ഞു. നിവാഷിയ്നി കൃഷ്ണന്റെ ഇൻസ്റ്റഗ്രാം പോസ്റ്റുകളുടെ കമന്റ് ബോക്സുകളിലും ഉദയനിധിയെ വിമർശിച്ചും കളിയാക്കിയും നിരവധി കമന്റുകളാണ് എത്തുന്നത്. നിലവിൽ 4 ലക്ഷം ഫോളോവേഴ്സുള്ള നടി ഇതോടെ തമിഴകം മുഴുവൻ ശ്രദ്ധേയയായിട്ടുണ്ട്.

ബിഗ് ബോസ് സീസൺ 6ലെ മത്സരാർഥിയായിരുന്നു നിവാഷിയ്നി. ‘ബൂമറാങ്’ എന്നൊരു തമിഴ് ചിത്രത്തിലും അഭിനയിച്ചിട്ടുണ്ട്.
വിരാട് കോലി കയ്യബദ്ധത്തിൽ ‘ലൈക്ക്’ ചെയ്‌തതിന്റെ പേരിൽ ബോളിവുഡ് നടി അവ്നീത് കൗറും ഇന്ത്യ മുഴുവൻ ചർച്ചയായി മാറിയിരുന്നു. രണ്ടു ദിവസം കൊണ്ട് 18 ലക്ഷത്തിലേറെ ഫോളോവേഴ്സിനെയാണ് അവ്നീതിന് ഇൻസ്‌റ്റഗ്രാമിൽ മാത്രം ഈ സംഭവത്തിലൂടെ ലഭിച്ചത്.

ഇന്ത്യൻ ക്രിക്കറ്റ് താരം വീരാട് കോലിക്കും സമാനമായ സംഭവം നടന്നിട്ടുണ്ടായിരുന്നു. ബോളിവുഡ് നടി അവ്‌നീത് കൗറിന്റെ ‘ഹോട്ട്’ ഫോട്ടോയായിരുന്നു വിരാട് കോലി ലൈക്ക് ചെയ്തത്. സംഭവം വലിയ വാര്‍ത്തയായിരുന്നു. ഇന്‍സ്റ്റഗ്രാം ഫീഡില്‍ ഒഴിവാക്കലുകള്‍ നടത്തുമ്പോള്‍ അല്‍ഗോരിതം പണി തന്നതാണെന്നാണ് കോലി ഇതേക്കുറിച്ച് അന്ന് നല്‍കിയ വിശദീകരണം. എന്തായാലും പാപ്പരാസികള്‍ ഈ സംഭവം വലിയ ആഘോഷമാക്കിയിരുന്നു. ഇതിന് പിന്നാലെ അവ്‌നീതിന്റെ ഫോളോവര്‍മാരുടെ എണ്ണം വന്‍തോതില്‍ വര്‍ധിക്കുകയും പരസ്യത്തുക കുത്തനെ ഉയര്‍ത്തുകയുമെല്ലാം ചെയ്തതും അന്ന് വലിയ വാര്‍ത്തയായിരുന്നു.