മലയാളവും കന്നഡയും സംസാരിക്കുന്ന ട്വന്റി വണ്‍ ഹവേര്‍സ്

പ്രശസ്ത കന്നഡ താരം ഡാലി ദഞ്ജയ, സുദേവ് നായര്‍, രാഹുല്‍ മാധവ്, ദുര്‍ഗ കൃഷ്ണ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളാകുന്ന ട്വന്റി വണ്‍ ഹവേഴ്‌സിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്തു. കന്നഡയിലെയും മലയാളത്തിലെയും താരങ്ങള്‍ ഒന്നിക്കുന്ന ഈ ചിത്രം അഹാം കണ്‍സെപ്റ്റം പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറില്‍ കഴിഞ്ഞ 20 വര്‍ഷങ്ങളായി സൗത്ത് ഇന്ത്യന്‍ പരസ്യ മേഖലയില്‍ ശ്രദ്ധേയനായ ജയശങ്കര്‍ പണ്ഡിറ്റാണ് സംവിധാനം ചെയ്യുന്നത്. മലയാളത്തിലും കന്നഡയിലുമായി ഒരുങ്ങുന്ന ഈ ചിത്രം ബെംഗളൂരു നഗരത്തില്‍ വെച്ച് കാണാതായ കേരളത്തിലെ ഒരു പെണ്‍കുട്ടിയെക്കുറിച്ചും അടുത്ത 21 മണിക്കൂറിനുള്ളില്‍ എന്ത് സംഭവിക്കുമെന്നതിനെ കുറിച്ചുമാണ്.

ഒരു സ്ത്രീയെ കാണാതായപ്പോള്‍, അവളുടെ തിരോധാനത്തില്‍ എല്ലാവരും സംശയ മുനയിലാകുന്നു. ട്വന്റി വണ്‍ അവേഴ്‌സ് മണിക്കൂറുകള്‍ക്ക് ശേഷം എന്ത് സംഭവിക്കും എന്നതിനെക്കുറിച്ചുള്ള ഒരു ഇന്‍വെസ്റ്റിഗേറ്റീവ് ത്രില്ലറാണ് ചിത്രം സംസാരിക്കുന്നത്. എല്ലാം തോന്നുന്നത് പോലെയാണോ അതോ സ്ത്രീയുടെ തിരോധാനത്തിന് പിന്നില്‍ ഇരുണ്ട സത്യം ഉണ്ടോ?. ഇത്തരം സംഭവ വികാസങ്ങളിലൂടെയാണ് ചിത്രത്തിന്റെ സഞ്ചാരം

രാജീവന്‍ നമ്പ്യാര്‍ പ്രൊഡക്ഷന്‍ ഡിസൈനറായി എത്തുന്ന ഈ ചിത്രത്തിനായി ക്യാമറ ചലിപ്പിക്കുന്നത് പ്രശസ്ത ഛായാഗ്രാഹകന്‍ തിരു ആണ്. കോവിഡ് 19 കാരണം പരിമിതമായ ക്രൂ ഉള്‍പ്പെടുത്തി 21 ദിവസങ്ങളിലായി ബാംഗ്ലൂരില്‍ ആയിരുന്നു പൂര്‍ണ്ണമായും ചിത്രം ഷൂട്ട് ചെയ്തത്.ഒരു യഥാര്‍ത്ഥ സംഭവത്തില്‍ നിന്നാണ് ഈ ആശയം മുളച്ചതെന്ന് സംവിധായകന്‍ പറയുമ്പോളും, കഥ തികച്ചും സാങ്കല്‍പ്പികമാണ്.സംവിധായകന്‍ ജയശങ്കര്‍ പണ്ഡിറ്റും വിനോദ് സുധീറും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്.അഹാം കണ്‍സെപ്റ്റം െ്രെപവറ്റ് ലിമിറ്റഡിന്റെ ബാനറില്‍ ബാലകൃഷ്ണ എന്‍ എസ്, അഭിഷേക് ടി രുദ്രമൂര്‍ത്തി, സുനില്‍ ആര്‍ ഗൗഡ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.