ലാല്‍ & ജൂനിയര്‍ ചിത്രം ‘സുനാമി’ പുനരാരംഭിച്ചു…

','

' ); } ?>

കൊറോണ ഭീതിയില്‍ മലയാള സിനിമ ലോകവും ലോക്ക്ഡൗണിലേക്ക് നീങ്ങിയപ്പോള്‍ ആദ്യം ചിത്രീകരണം നിര്‍ത്തിവെച്ച മലയാള സിനിമയാണ് സുനാമി. മാര്‍ച്ച് 10നാണ് ചിത്രത്തിന്റെ ഷൂട്ട് നിര്‍ത്തിവെച്ചത്. ലാല്‍ & ജൂനിയര്‍ സംവിധാനം നിര്‍വഹിക്കുന്ന സുനാമി അച്ഛനും മകനും ആദ്യമായി ഒരുമിച്ച് സംവിധാനം നിര്‍വഹിക്കുന്ന ചിത്രം കൂടിയാണ് സുനാമി. സുനാമി ചിത്രീകരണം പുനരാരംഭിച്ചു. എറണാകുളം കച്ചേരിപ്പടിയിലാണ് ഇന്ന് ചിത്രത്തിന്റെ ഷൂട്ടിങ് പുനരംഭിച്ചിരിക്കുന്നത്.

സര്‍ക്കാര്‍ നിര്‍ദ്ദേശിച്ച എല്ലാ മാനദണ്ഡങ്ങളോടും കൂടിയാണ് ചിത്രീകരണം ആരംഭിച്ചത്. സിനമയ്ക്ക് 14 ദിവസത്തെ ചിത്രീകരണമാണ് അവശേഷിക്കുന്നത്. ലാല്‍ തിരക്കഥ ഒരുക്കുന്ന ചിത്രം പാണ്ട ഡാഡ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ലാലിന്റെ മരുമകന്‍ അലന്‍ ആന്റണിയാണ് നിര്‍മ്മിക്കുന്നത്. സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിരിക്കുന്ന വിധത്തില്‍ 50 പേര്‍ മാത്രമാണ് ഷൂട്ടിങ്ങില്‍ പങ്കെടുക്കുന്നത്. തെര്‍മല്‍ സ്‌കാനര്‍, മാസ്‌കുകള്‍, സാനിറ്റൈസര്‍ എന്നിവയെല്ലാം സിനിമാ സെറ്റിലുണ്ട്. ബാലു വര്‍ഗീസാണ് നായകന്‍. കൂടാതെ ഇന്നസെന്റ്, മുകേഷ്, അജു വര്‍ഗീസ്, സുരേഷ് കൃഷ്ണ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.