ഇതുപോലെ തലക്കുത്തി നില്‍ക്കാന്‍ പറ്റുമോ…ടൊവിനോ

നടന്‍ ടൊവിനോ തോമസിന്റെ സോഷ്യല്‍ മീഡിയയിലെ വര്‍ക്ക് ഔട്ട് വീഡിയോകള്‍ക്ക് വന്‍ സ്വീകാര്യതയാണ് ലഭിക്കാറുള്ളത്. താരം ജിമ്മില്‍ നിന്നുള്ള നിമിഷങ്ങളെല്ലാം തന്നെ സോഷ്യല്‍മീഡിയയിലൂടെ പങ്കുവെയ്ക്കാറുണ്ട്. നടന്‍ അബുസലീം വ്യത്യസ്തമായ പുഷ് അപ്പ് ചെയ്യുന്ന വീഡിയോ ഫേസ്ബുക്കിലൂടെ പങ്കുവെച്ച് കൊണ്ട് ടൊവിനോയെ നേരത്തെ വെല്ലുവിളിച്ചിരുന്നു. ഈ ചാലഞ്ച് ഏറ്റെടുത്ത് താരം പുഷ് അപ്പ് ചെയ്യുന്ന വീഡിയോയും മറുപടിയായി ഫേസ്ബുക്കിലിട്ടു. ഇതിന് പിന്നാലെയാണ് തലക്കുത്തി നില്‍ക്കാന്‍ പറ്റുവോ സക്കീര്‍ ഭായിക്ക്…ബട്ട് ഐ കാന്‍ എന്ന തലക്കെട്ടോടെ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ഈ വെല്ലുവിളി ആരേറ്റെടുക്കുമെന്നറിയാനുള്ള കാത്തിരിപ്പിലാണ് ആരാധകര്‍.