നടന് ലാലും, മകന് ലാല്‍ ജൂനിയറും സംവിധാനം ചെയ്ത സുനാമിയുടെ രണ്ടാമത്തെ ടീസര്‍ പുറത്തിറങ്ങി.പക്കാ ഫാമലി എന്റര്‍ടൈനറായ സുനാമിയുടെ ആദ്യ ടീസര്‍ കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു.മുകേഷ് പിഷാരടിക്ക് സുനാമിയുടെ കഥ പറഞ്ഞ് കൊടുക്കുന്ന രീതിയില്‍ രസകരമായാണ് രണ്ടാമത്തെ ടീസര്‍ ഒരുക്കിയിരിക്കുന്നത്. ഇതിന് മുമ്പ് പുറത്തിറങ്ങിയ ടീസറില്‍ ഇന്നസെന്റ് ദിലീസിനാണ് കഥ പറഞ്ഞ് കൊടുക്കുന്നതായാണ് ഉള്ളത്.ചിത്രം മാര്‍ച്ച് 11ന് തിയറ്ററില്‍ റിലീസ് ചെയ്യും.
ഇന്നസെന്റ്, മുകേഷ്, അജു വര്‍ഗീസ്, ബാലു വര്‍ഗീസ് എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളാവുന്നത്. സുരേഷ് കൃഷ്ണ, ബിനു അടിമാലി, ആരാധ്യ ആന്‍, അരുണ്‍ ചെറുകാവില്‍, ദേവി അജിത്, നിഷ മാത്യു, വത്സല മേനോന്, സിനോജ് വര്‍ഗീസ്, സ്മിനു എന്നിവരാണ് ചിത്രത്തിലെ മറ്റ്കഥാപാത്രങ്ങള്.പാണ്ട ഡാഡ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അലന് ആന്റണിയാണ് ചിത്രം നിര്‍മ്മക്കുന്നത്.
ലാല്‍ തന്നെയാണ് കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത്. അലക്സ് ജെ പുളിക്കല്‍ ഛായാഗ്രഹണവും രതീഷ് രാജ് എഡിറ്റിംഗും നിര്‍വഹിക്കുന്ന സുനാമിയുടെ സംഗീതം കൈകാര്യം ചെയ്യുന്നത് യക്സന്‍ ഗാരി പെരേരയും നേഹ എസ് നായരും ചേര്‍ന്നാണ്.