സുനാമിയുമായി ലാല്‍ ജൂനിയര്‍

','

' ); } ?>

ഡ്രൈവിംഗ് ലൈസന്‍സ് എന്ന ചിത്രത്തിന് ശേഷം ലാല്‍ ജൂനിയര്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചു. സുനാമി എന്നാണ് ചിത്രത്തിന്റെ പേര്. നടനും സംവിധായകനുമായ ലാല്‍ തിരക്കഥ ഒരുക്കുന്ന ചിത്രം പാണ്ടാ ഡാഡ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അലന്‍ ആന്റണിയാണ് നിര്‍മ്മിക്കുന്നത്. ബാലു വര്‍ഗീസാണ് ചിത്രത്തിലെ നായകന്‍.

ഇന്നസെന്റ്, മുകേഷ്, അജു വര്‍ഗീസ്, സുരേഷ് കൃഷ്ണ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു. അലക്‌സ് ജെ പുളിക്കലാണ് ഛായാഗ്രഹണം. എഡിറ്റിംഗ് രതീഷ് രാജ് നിര്‍വഹിക്കുന്നു. സംഗീതം ഒരുക്കുന്നത് യാക്‌സന്‍ ഗാരി പെരേര, നേഹ നായര്‍ എന്നിവരാണ്. അനൂപ് വേണുഗോപാലാണ് എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍. തൃശൂര്‍, ഇരിങ്ങാലക്കുട ഭാഗങ്ങളിലായി ഫെബ്രുവരി 25 മുതല്‍ സുനാമിയുടെ ചിത്രീകരണം ആരംഭിക്കും.