“എതിർക്കുന്ന ശബ്ദങ്ങളെ നിശ്ശബ്ദമാക്കാൻ ശ്രമിക്കുന്നത് ആണധികാര ശബ്ദത്തിന്റെ പ്രതിഫലനമാണ്”; സാന്ദ്ര തോമസ്

','

' ); } ?>

സ്ത്രീകൾക്കെതിരെ ഉണ്ടാകുന്ന ആക്രമണങ്ങൾ രാഷ്ട്രീയഭേദമന്യേ എതിർക്കപ്പെടേണ്ടതാണെന്ന് കുറിപ്പ് പങ്കുവെച്ച് നടിയും നിർമ്മാതാവുമായ
സാന്ദ്ര തോമസ്. എതിർക്കുന്ന ശബ്ദങ്ങളെ നിശ്ശബ്ദമാക്കാൻ ശ്രമിക്കുന്നത് ആണധികാര ശബ്ദത്തിന്റെ പ്രതിഫലനമാണെന്നും സാന്ദ്ര തോമസ് കൂട്ടിച്ചേർത്തു. എംഎൽഎ ഉമ തോമസിനെതിരായ സൈബർ ആക്രമണത്തിൽ പ്രതിഷേധം രേഖപ്പെടുത്തിയാണ് കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്.

“കേരളാ രാഷ്ട്രീയത്തിന്റെ പൊതുമണ്ഡലത്തിൽ ഇന്നേവരെ കേട്ടുകേൾവിയില്ലാത്ത ലൈംഗികാതിക്രമ പരമ്പരയുടെ വിവരങ്ങൾ ഒരു യുവ എംഎൽഎക്കെതിരെ ഉണ്ടായപ്പോൾ അതിൽ ഒരു സ്ത്രീ എന്ന നിലയി സ്ത്രീകൾക്കെതിരെ ഉണ്ടാവുന്ന ആക്രമണങ്ങളെ രാഷ്ട്രീയഭേദമന്യേ എതിർക്കപ്പെടേണ്ടതാണ്. അങ്ങനെ എതിർക്കുന്ന ശബ്ദങ്ങളെ നിശ്ശബ്ദരാക്കാൻ ശ്രമിക്കുന്നത് ഒരു ആണധികാര ശബ്ദത്തിന്റെ പ്രതിഫലനമാണ്, അതൊരു കാരണവശാലും കേരളം അനുവദിച്ചു കൊടുത്തുകൂടാ”. സാന്ദ്ര തോമസ് കുറിച്ചു

പാലക്കാട് എംഎൽഎയും യൂത്ത് കോൺഗ്രസിൻ്റെ മുൻ അധ്യക്ഷനുമായിരുന്ന രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ഉയർന്ന ലൈംഗിക അതിക്രമ ആരോപണങ്ങളിൽ എംഎൽഎ ഉമാ തോമസ് ശക്ത‌മായി പ്രതികരിച്ചിരുന്നു. രാഹുൽ മാങ്കൂട്ടത്തിൽ രാജിവയ്ക്കണമെന്നും ഉമ തോമസ് ആവശ്യപ്പെട്ടു. ഇതിന് പിന്നാലെയാണ് ഉമ തോമസിനെതിരെ രൂക്ഷ സൈബർ ആക്രമണമുണ്ടാകുന്നത്.