
നടി “തൃഷ” അഭിനയം നിർത്താൻ പോവുകയാണെന്ന അഭ്യൂഹങ്ങളെ പരിഹസിച്ച് തൃഷ കൃഷ്ണൻ. “അങ്ങനെ ഞാൻ സിനിമ ഉപേക്ഷിച്ചു, ഒരു കോടീശ്വരനായ ബിസിനസുകാരനെ വിവാഹം കഴിച്ചു” എന്നാണ് തൃഷ പങ്കുവെച്ചത്. തന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെയായിരുന്നു നടിയുടെ പ്രതികരണം.
“അങ്ങനെ ഞാൻ സിനിമ ഉപേക്ഷിച്ചു, ഒരു കോടീശ്വരനായ ബിസിനസുകാരനെ വിവാഹം കഴിച്ചു, നാല് കുട്ടികളുണ്ട്, ഇന്നലെ അവർക്ക് രണ്ട് വയസ് തികഞ്ഞു! വേറെ എന്തെങ്കിലും ഇതിന്റെ കൂടെ ചേർക്കാനുണ്ടോ അതോ ഇന്നത്തെ സാങ്കൽപ്പിക കഥകളുടെ ക്വാട്ട കഴിഞ്ഞോ?.” തൃഷ കൃഷ്ണൻ കുറിച്ചു.
നടി പുതിയ സിനിമകളിലൊന്നും ഒപ്പുവയ്ക്കുന്നില്ലെന്നും അഭിനയം നിർത്താൻ പോകുകയാണെന്നും ചില മാധ്യമങ്ങളിൽ റിപ്പോർട്ടുകൾ വന്നിരുന്നു. ഇത് സമൂഹമാധ്യമങ്ങളിലും വലിയ ചർച്ചയായി. നടനും തമിഴക വെട്രി കഴകം നേതാവുമായ വിജയ്‌യുമായി ബന്ധപ്പെടുത്തി താരത്തിന്റെ പേര് വിവാദങ്ങളിലേക്ക് വലിച്ചിഴയ്‌ക്കപ്പെട്ടിരുന്നു. എന്നാൽ, ഇത്തരം തർക്കങ്ങളിൽ ഏർപ്പെടാനോ വിശദീകരണം നൽകാനോ താനില്ല എന്ന് സൂചന നൽകിക്കൊണ്ടൊരു പോസ്റ്റ് കഴിഞ്ഞ ദിവസം താരം പങ്കുവച്ചിരുന്നു.
വിജയ്‌യുടെ ഭാര്യ സംഗീത സ്വർണലിംഗം വിവാഹ മോചനത്തിന് അപേക്ഷ നൽകിയതിന് പിന്നാലെ വിജയ്‌യുമായി നടി പ്രണയത്തിലാണെന്ന തരത്തിൽ വലിയ ചർച്ചയാണ് സമൂഹമാധ്യമങ്ങളിൽ നടക്കുന്നത്. വിജയ്‌ക്ക് ഒരു നടിയുമായി വിവാഹേതര ബന്ധമുണ്ടെന്ന് ആരോപിച്ചാണ് സംഗീത വിവാഹമോചനം ആവശ്യപ്പെട്ടത്. ഈ നടി തൃഷയാണെന്ന് പറഞ്ഞ് സോഷ്യൽ മീഡിയയിൽ വ്യാപക പ്രചാരണമാണ് നടക്കുന്നത്. വി
അതേസമയം, സൂര്യ നായകനായ ‘കറുപ്പ്’ ആണ് തൃഷ കൃഷ്ണന്റെ ഏറ്റവും പുതിയ ചിത്രം. ആര്‍ജെ ബാലാജി ആണ് സംവിധാനം. രണ്ട് പതിറ്റാണ്ടുകള്‍ക്ക് ശേഷം സൂര്യയും തൃഷയും ഒന്നിക്കുന്ന ചിത്രമാണിത്. ഇന്ദ്രന്‍സ്, നാട്ടി, സ്വാസിക, അനഘ മായ രവി, ശിവദ, സുപ്രീത് റെഡ്ഡി തുടങ്ങി മികച്ച താരനിരയാണ് ‘കറുപ്പി’ലുള്ളത്.