2019 അവസാനിക്കാനിരിക്കേ തനിക്ക് ലഭിച്ച പുരസ്‌കാരങ്ങളുടെ ചിത്രം പങ്കുവെച്ചിരിക്കുകയാണ് താരസുന്ദരി തൃഷ. കഴിഞ്ഞ വര്‍ഷം ഇറങ്ങിയ ചിത്രം 96 ബോക്‌സോഫീസ് ഹിറ്റായിരുന്നു. ഇതിലെ അഭിനയത്തിന് നിരവധി പുരസ്‌കാരങ്ങളും താരത്തെ തേടിയെത്തിയിരുന്നു. 96 ലെ ജാനുവിനാണ് ഏറ്റവും കൂടുതല്‍ അവാര്‍ഡുകള്‍ ലഭിച്ചത്. കൂടാതെ മലയാളത്തില്‍ നിവിന്‍ പോളിക്കൊപ്പം അഭിനയിച്ച ഹേ ജൂഡും മികച്ച പ്രതികരണം നേടിയിരുന്നു. ഈ ചിത്രത്തിനും താരത്തെ തേടി നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചു. എനിക്ക് ലഭിച്ച അനുഗ്രഹങ്ങള്‍ എണ്ണുകയാണ് എന്ന അടിക്കുറിപ്പിലാണ് താരം അവാര്‍ഡുകളുടെ ചിത്രം പങ്കുവെച്ചത്.
ടേബിളിനു മുകളില്‍ അവാര്‍ഡുകള്‍ നിരത്തിവെച്ച് അത് ചേര്‍ത്തുപിടിച്ചു നില്‍ക്കുന്ന തൃഷയെയാണ് ചിത്രത്തില്‍ കാണുന്നത്. 11 പുരസ്‌കാരങ്ങളാണ് 96 ലെ അഭിനയത്തിന് ലഭിച്ചത്. മൂന്നെണ്ണം ഹേ ജൂഡിനും. കഴിഞ്ഞ ദിവസം 96ലെ അഭിനയത്തിന് തൃഷയ്ക്ക് ഫിലിം ഫെയര്‍ അവാര്‍ഡ് ലഭിച്ചിരുന്നു. ഈ വര്‍ഷത്തെ അവസാനത്തേത് എന്ന അടിക്കുറിപ്പില്‍ അവാര്‍ഡ് ചിത്രവും താരം പങ്കുവെച്ചിരുന്നു.