ട്രാന്‍സില്‍ ഫഹദ് ഫാസില്‍ ആക്ഷന് റോബോട്ടിക് ക്യാമറ!

','

' ); } ?>

കെട്ടിലും മട്ടിലും ഏറെ പ്രത്യേകതകളുമായാണ് അന്‍വര്‍ റഷീദ് – ഫഹദ് ഫാസില്‍, നസ്രിയ ചിത്രം ട്രാന്‍സ് തിയറ്ററുകളിലെത്തിയത്. എന്നാല്‍ അധികമാരുമറിയാത്ത മറ്റൊരു പ്രത്യേകത കൂടി ചിത്രത്തിനുണ്ട്. അത് ചിത്രത്തിന് വേണ്ടി ഉപയോഗിച്ചിരിക്കുന്ന റോബോട്ടിക് ക്യാമറയാണ്. ചിത്രത്തിലെ സുപ്രധാന രംഗങ്ങളില്‍ ഉപയോഗിച്ചിരിക്കുന്ന ക്യാമറയുടെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. മലയാള സിനിമയില്‍ റോബോട്ടിക് ക്യാമറയുടെ ഉപയോഗം ആദ്യമായി കൊണ്ടുവന്ന ചിത്രത്തിലെ രംഗങ്ങള്‍ കാണാനുള്ള ആകാംക്ഷയും ഇതോടൊപ്പം വര്‍ദ്ധിച്ചിരിക്കുകയാണ്.

ചിത്രത്തിലെ ഫഹദിന്റെ ആക്ഷന്‍ രംഗങ്ങള്‍ക്ക് വേണ്ടിയാണ് ‘ട്രാന്‍സില്‍ റോബോട്ടിക് ക്യാമറ ഉപയോഗിച്ചിരിക്കുന്നത്. സാധാരണ ഹോളിവുഡ് ചിത്രങ്ങളില്‍ ഉപയോഗിക്കുന്ന ‘സിനിബോട്ട്‌സ്’ എന്നറിയപ്പെടുന്ന റോബോട്ടിക് ക്യാമറയാണ് ചിത്രീകരണത്തിനായി ഉപയോഗിച്ചിരിക്കുന്നത്. റോബോട്ടിക് കരങ്ങളുടെ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന ക്യാമറയ്ക്ക് ഫോക്കസ് നഷ്ടപ്പെടാതെ അനായാസമായി ചലിക്കാന്‍ കഴിയും.

വരത്തന്‍, സ്വാതന്ത്രം അര്‍ദ്ധരാത്രിയില്‍ എന്നീ ചിത്രങ്ങളിലെ ആക്ഷന്‍ രംഗങ്ങളൊരുക്കിയ സുപ്രീം സുന്ദറാണ് ഈ രംഗങ്ങളൊരുക്കിയിരിക്കുന്നത്.

നേരത്തെ, ചിത്രം പ്രഖ്യാപിച്ചപ്പോള്‍, ഫഹദ് ഒരു പുരോഹിതനായി വേഷമിടുന്നതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. പിന്നീടങ്ങോട്ടുള്ള ചിത്രത്തിന്റെ എല്ലാ ലൊക്കേഷന്‍ വാര്‍ത്തകളും വളരെ സമയമെടുത്താണ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടത്. അഞ്ജു സുന്ദരികള്‍ എന്ന സമാഹാരത്തിലെ ഒരു സെഗ്മെന്റിനായി ഫഹദ് ഫാസിലും അന്‍വര്‍ റഷീദും നേരത്തെ ചേര്‍ന്നിരുന്നു. ഏഴ് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് അന്‍വര്‍ ഒരു ചിത്രം സംവിധാനം ചെയ്യുന്നത്.