‘ട്രാന്‍സ്’-ഫഹദിന്റെ അഴിഞ്ഞാട്ടം

','

' ); } ?>

ഏറെ നാളത്തെ കാത്തിരിപ്പുകള്‍ക്കൊടുവില്‍ ഫഹദ്, നസ്രിയ, അന്‍വര്‍ റഷീദ്, അമല്‍ നീരദ് കൂട്ടുകെട്ടിലൊരുങ്ങിയ ‘ട്രാന്‍സ്’ ഇന്ന് തീയേറ്ററുകളിലെത്തിയിരിക്കുകയാണ്. അനൗണ്‍സ് ചെയ്തത് മുതല്‍ ട്രാന്‍സിന് വേണ്ടി കാത്തിരിക്കുകയായിരുന്നു ആരാധകര്‍. പുറത്ത് വന്ന ട്രെയിലറുകളും പാട്ടുമെല്ലാം വലിയ പ്രതീക്ഷയായിരുന്നു നല്‍കിയത്. സിനിമയെ കുറിച്ചുള്ള ആദ്യ പ്രേക്ഷക പ്രതികരണം വന്ന് കൊണ്ടിരിക്കുകയാണ്. ആദ്യ പകുതി ഫഹദിന്റെ അഴിഞ്ഞാട്ടമാണെന്നാണ് ചിത്രത്തെ കുറിച്ച് പ്രേക്ഷക അഭിപ്രായം. ഫഹദിന്റെ കിടിലന്‍ അഭിനയമാണ് ചിത്രത്തിന്റെ പ്രധാന സവിശേഷത. ഒരു മോട്ടിവേഷണല്‍ ട്രെയിനറായ വിജു പ്രസാദ് എന്ന കഥാപാത്രത്തെയാണ് ട്രാന്‍സില്‍ ഫഹദ് അവതരിപ്പിച്ചത്. നസ്രിയ, ഗൗതം മേനോന്‍, സൗബിന്‍ ഷാഹിര്‍, വിനായകന്‍, ചെമ്ബന്‍ വിനോദ്, ദിലീഷ് പോത്തന്‍, ശ്രീനാഥ് ഭാസി, അര്‍ജുന്‍ അശോകന്‍, ജിനു ജോസഫ്, അശ്വതി മേനോന്‍, ശ്രിന്ദ, ധര്‍മജന്‍ ബോള്‍ഗാട്ടി, അമല്‍ഡ ലിസ് എന്നിവരാണ് മറ്റ് പ്രധാന താരങ്ങള്‍.

തന്റെ കരിയറിലെ ഏറ്റവും വലിയ ചിത്രമാണെന്ന് ഫഹദ് തന്നെ വ്യക്തമാക്കിയ ട്രാന്‍സിന്റെ സവിശേഷതകള്‍ ഏറെയാണ്. വിവാഹശേഷം നസ്രിയയും ഫഹദും ഒന്നിക്കുന്ന ചിത്രമാണെന്നുള്ള പ്രത്യേകതയുണ്ട്. അന്‍വര്‍ റഷീദ് സംവിധാനത്തില്‍ വിന്‍സെന്റ് വടക്കനാണ് ട്രാന്‍സിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്. അമല്‍ നീരദാണ് ട്രാന്‍സിന് വേണ്ടി ക്യാമറ ചലിപ്പിക്കുന്നത്. സൗണ്ട് ഡിസൈനിംഗ് ഓസ്‌കാര്‍ ജേതാവ് റസൂല്‍ പൂക്കുട്ടിയാണ് നിര്‍വഹിക്കുന്നത്. പ്രമുഖ സംഗീത സംവിധായകനായ റെക്‌സ് വിജയന്റെ സഹോദരന്‍ ജാക്‌സണ്‍ വിജയനാണ് സംഗീതം.