ഒരു കുപ്രസിദ്ധ പയ്യന്റെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു

മധുപാലിന്റെ സംവിധാനത്തില്‍ ടൊവിനോ തോമസ് നായകനായെത്തുന്ന ചിത്രം ഒരു കുപ്രസിദ്ധ പയ്യന്റെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു. നിമിഷ സജയനും അനു സിത്താരയുമാണ് ചിത്രത്തിലെ നായികമാര്‍.

കേരളത്തെ നടുക്കിയ ഒരു യഥാര്‍ത്ഥ കൊലപാതകത്തെ ആസ്പദമാക്കിയാണ് ഒരു കുപ്രസിദ്ധ പയ്യന്‍ ഒരുക്കിയിരിക്കുന്നത്. ജലജ എന്ന കഥാപാത്രത്തെ അനു സിത്താരയും, ഹന്ന എലിസബത്ത് എന്ന കഥാപാത്രത്തെ നിമിഷയും ചിത്രത്തില്‍ അവതരിപ്പിക്കുന്നു. നവംബര്‍ 9ന്  ചിത്രം തിയേറ്ററുകളിലെത്തും.

error: Content is protected !!