“പൊള്ളലേറ്റിട്ടുണ്ട്, ഇന്റേണല്‍ ഇഞ്ചുറി ഉണ്ടായിട്ടുണ്ട്”; ചിത്രീകരണത്തിനിടെയുണ്ടായ അപകടങ്ങളെക്കുറിച്ച് ടൊവിനോ

','

' ); } ?>

കള, നടികര്‍ തിലകം തുടങ്ങിയ സിനിമകളുടെ ചിത്രീകരണത്തിനിടെയുണ്ടായ അപകടങ്ങളെക്കുറിച്ച് തുറന്നു സംസാരിച്ച് നടൻ ടൊവിനോ തോമസ്. പൊള്ളലേറ്റിട്ടുണ്ടെന്നും, ഇന്റേണല്‍ ഇഞ്ചുറി ഉണ്ടായിട്ടുണ്ടെന്നും ടൊവിനോ പറഞ്ഞു. കൂടാതെ നടികര്‍ തിലകം ഷൂട്ടിങ്ങിനിടെ നാല് ലെയറുകളുള്ള അക്വേറിയം പൊട്ടി വീണുവെന്നും, എന്നാൽ താൻ ചാടി രക്ഷപെടുകയായിരുന്നുവെന്നും ടൊവിനോ കൂട്ടിച്ചേർത്തു. സുധീര്‍ ശ്രീനിവാസന് നല്‍കിയ അഭിമുഖത്തി സംസാരിക്കുകയായിരുന്നു താരം.

”പൊള്ളലേറ്റിട്ടുണ്ട്. ഇന്റേണല്‍ ഇഞ്ചുറി ഉണ്ടായിട്ടുണ്ട്, ഐസിയുവില്‍ കിടന്നിട്ടുണ്ട്. ഒരാഴ്ച ആഴ്ചയിലായിരുന്നു. കളയില്‍ അഭിനയിക്കുമ്പോഴാണ്. ഒരു മാസം കിടപ്പായിരുന്നു. ആ ബ്രേക്കിന് ശേഷമാണ് കാണെക്കാണെ ചെയ്യുന്നത്. അതില്‍ ഫൈറ്റുണ്ടായിരുന്നില്ല. ഒരു മാസം കൂടെ വിശ്രമിച്ചിട്ടാണ് കളയുടെ സെറ്റിലെത്തുന്നതും ഫൈറ്റ് സീനുകള്‍ ചെയ്യുന്നതും. ഫൈറ്റ് സീന്‍ ഇല്ലാത്ത സിനിമയായിരുന്നു നടികര്‍ തിലകം. ഒരു സീനില്‍ മുറിയില്‍ വലിയൊരു അക്വേറിയം ഉണ്ടായിരുന്നു. ഷോട്ടിനിടെ അക്വേറിയം പൊട്ടി. നാല് ലെയറുകളുള്ള അക്വേറിയമായിരുന്നു. നാല് ലെയറുകളിലുള്ള ഗ്ലാസാണ് പൊട്ടി വീണത്. റിഫളക്‌സ് ആണ് എന്നെ രക്ഷിച്ചത്. ഞാന്‍ ചാടി രക്ഷപ്പെട്ടു.” ടൊവിനോ പറഞ്ഞു.

”അക്വേറിയം എന്റെ പിന്നിലായിട്ടായിരുന്നു. അതൊരു ആക്ഷന്‍ സീനുമായിരുന്നില്ല. ആക്ഷന്‍ പറയുന്നതിന് മുമ്പായി ടക് ടക് ടക് ശബ്ദം കേട്ടു. കാമറാമാനെ നോക്കിയപ്പോള്‍ അദ്ദേഹം എന്നെയല്ല നോക്കുന്നത് പിന്നിലേക്കാണ്. അപ്പോള്‍ തന്നെ മനസിലായി പിന്നിലുള്ള അക്വേറിയം പൊട്ടിയെന്ന്. തിരിയാനുള്ള സമയം പോലും ഉണ്ടായിരുന്നില്ല. ഗ്ലാസ് പീസുകള്‍ക്ക് മെറ്റലിനേക്കാള്‍ കൂര്‍ത്തവയാണ്. എനിക്ക് ചിന്തിക്കാനുള്ള സമയം പോലുമുണ്ടായിരുന്നില്ല. ഞാന്‍ വേഗം അവിടെ നിന്നും ചാടി പുറത്തു കടന്നു. എന്റെ കാലിലെ വിരലിലും കാലിലും കയ്യിലുമെല്ലാം മുറിവുണ്ടായിരുന്നു. വീണ്ടും ഒരു മാസം കൂടി കിടപ്പിലായിരുന്നു. വെറുതെ കിടക്കാന്‍ എനിക്കിഷ്ടമാണ്. അതിനാല്‍ ഈ സമയം ഞാന്‍ ആസ്വദിച്ചു.” ടൊവിനോ കൂട്ടിച്ചേർത്തു.