വ്യക്തികള്‍ക്കധിഷ്ഠിതമായി വോട്ട് ചെയ്യും: ടൊവിനോ തോമസ്

താന്‍ ഒരു രാഷ്ട്രീയപാര്‍ട്ടിയെയും പ്രത്യേകമായി പിന്തുണക്കുന്നില്ലെന്ന് നടന്‍ ടൊവിനോ തോമസ്. കള എന്ന സിനിമയുടെ പ്രചരണത്തിന് വേണ്ടി വിളിച്ച വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആരു നല്ലത് ചെയ്താലും പിന്തുണയ്ക്കും. ജനാധിപത്യത്തില്‍ വോട്ട് ചെയ്യുകയെന്നത് കടമയാണെന്നും അത് മുടക്കാറില്ലെന്നും ടൊവിനോ കൂട്ടിചേര്‍ത്തു. വ്യ്ക്തിപരമായി നല്ലതെന്ന് തോന്നുന്ന ആളുകളെ പിന്തുണക്കാറുണ്ട്.

നടന്‍മാരുടെ രാഷ്ട്രീയ പ്രവേശനത്തെ കുറിച്ചും അദ്ദേഹം നിലപാട് വ്ക്തമാക്കി. നടന്‍മാര്‍ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുന്നത് നല്ലതാണ്. എന്നാല്‍ തനിയ്ക്ക് അത്തരം താല്‍പര്യങ്ങളില്ല. അതിനെ കുറിച്ച് ചിന്തിക്കുകപോലും ചെയ്തിട്ടില്ലെന്നും താരം പറഞ്ഞു. ജനാധിപത്യത്തില്‍ ആര്‍ക്കും നിലപാടുകളെടുക്കാമെന്നും അതില്‍ തെറ്റില്ലെന്നും അദ്ദേഹം പറഞ്ഞു. കള എന്ന ചിത്രം 25ന് തിയേറ്ററുകളില്‍ റിലീസ് ചെയ്യും.