
സിനിമാ ചിത്രീകരണത്തിനിടെ പരിക്കേറ്റ് വിശ്രമത്തിലായിരുന്ന നടന്‍ ടൊവിനോ തോമസ് വീണ്ടും ലൊക്കേഷനിലേക്ക് തിരിച്ചെത്തി. സംവിധായകന്‍ മനു അശോകനും തിരക്കഥാകൃത്തുക്കളായ ബോബി-സഞ്ജയ് ടീമും ഒന്നിക്കുന്ന ‘കാണെക്കാണെ’എന്ന ചിത്രത്തിന്റെ സെറ്റിലേക്കാണ് താരം എത്തിയിരിക്കുന്നത്.
രോഹിത് വി എസ് സംവിധാനം ചെയ്യുന്ന കള എന്ന ചിത്രത്തിന്റെ ഷൂട്ടിങിനിടെയാണ് ടൊവിനോയ്ക്ക് പരിക്കേറ്റത്. തുടര്‍ന്ന് വീട്ടില്‍ വിശ്രമത്തില്‍ കഴിയുകയായിരുന്നു താരം.