‘സിനിമ പ്രദര്‍ശിപ്പിച്ചാല്‍ തിയേറ്ററുകള്‍ കത്തിക്കും’ രാജമൗലി ചിത്രത്തിന് ഭീഷണി

സംവിധായകന്‍ രാജമൗലിയുടെ ‘ആര്‍ആര്‍ആര്‍’ എന്ന ചിത്രത്തിന്ഭീഷണിയുമായി തെലങ്കാന ബിജെപി അധ്യക്ഷനും എംപിയുമായ ബന്ദി സഞ്ജയ് കുമാര്‍.

കോമരം ഭീമിന്റെ കഥ വളച്ചൊടിച്ച് സിനിമ എടുത്താല്‍, ആദിവാസികളുടെ വികാരത്തെ ചോദ്യം ചെയ്താല്‍, ഞങ്ങള്‍ നിങ്ങളെ വടി കൊണ്ട് തല്ലുമെന്നും സിനിമ
പ്രദര്‍ശിപ്പിക്കുകയാണെങ്കില്‍ തിയേറ്ററുകള്‍ കത്തിക്കുമെന്നുമാണ് ബന്ദി സഞ്ജയ് കുമാര്‍ പറയുന്നത്.

1920കളിലെ അല്ലൂരി സീതരാമ രാജു, കോമരം ഭീം എന്നീ സ്വാതന്ത്രസമര സേനാനികളുടെ കഥയാണ് ആര്‍ആര്‍ആര്‍ പറയുന്നത്. ചിത്രത്തിന്റെ ടീസറില്‍ ജൂനിയര്‍ എന്‍ടിആര്‍ അവതരിപ്പിക്കുന്ന കോമരം ഭീം എന്ന കഥാപാത്രം തൊപ്പി അണിഞ്ഞുളള രംഗവും ടീസറിലുണ്ട്.കോമരം ഭീമിനെ രാജമൗലി തൊപ്പി ധരിപ്പിച്ചത് ഒരിക്കലും അംഗീകരിക്കില്ല എന്ന് ബന്ദി പൊതുപരിപാടിയില്‍ പറഞ്ഞു.ഈ രംഗം നീക്കം ചെയ്യണമെന്നും ഇദ്ദേഹം ആവശ്യപ്പെട്ടിരുന്നു.ഇതിനു പുന്നാലെയാണ് പുതിയ ഭീണിയുമായി എത്തിയിരിക്കുന്നത്.

ബാഹുബലിക്ക് ശേഷം ജൂനിയര്‍ എന്‍ടിആര്‍, രാംചരണ്‍ തുടങ്ങിയവരെ പ്രധാന കഥാപാത്രങ്ങളാക്കി രാജമൗലി ഒരുക്കുന്ന സിനിമയാണ് ‘ആര്‍ആര്‍ആര്‍’. ചിത്രത്തിന്റെ ടീസര്‍ കഴിഞ്ഞ കുറച്ച ദിവസങ്ങള്‍ മുന്‍മ്പാണ് റിലീസ് ചെയ്തത്.