ടൊവിനോയും കനി കുസൃതിയും പ്രധാന വേഷത്തിലെത്തുന്ന സനല്‍ കുമാര്‍ ശശിധരന്‍ ചിത്രത്തിന്റെ പേര് പ്രഖ്യാപിച്ചു.’വഴക്ക്’ എന്നാണ് ചിത്രത്തിന്റെ പേര്.ഫസ്റ്റ് ലുക്ക് പോസ്റ്ററും പുറത്തുവിട്ടു.ടൊവിനോയും കനി കുസൃതിയും ഒന്നിക്കുന്ന ആദ്യ ചിത്രമാണിത്.
വഴക്കിന്റെ ചിത്രീകരണം കുറച്ച് ദിവസം മുമ്പാണ് ആരംഭിച്ചത്. സൂദേവ് നായരും ചിത്രത്തില്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നു. കൊവിഡ് സമയത്ത് ചിലവ് ചുരുങ്ങിയ രീതിയിലാണ് ചിത്രം ഒരുങ്ങുന്നത്. ചന്ദ്രു സെല്‍വരാജാണ് ഛായാഗ്രാഹകന്‍.