“എനിക്ക് വേണ്ടി വെടിയുണ്ട ഏറ്റുവാങ്ങാനും ബേസിൽ തയ്യാറാണ്”; ടൊവിനോ

','

' ); } ?>

തനിക്ക് വേണ്ടി വെടിയുണ്ട ഏറ്റുവാങ്ങാനും ബേസിൽ ജോസഫ് തയ്യാറാണെന്ന് നടൻ ടൊവിനോ തോമസ്. സിനിമാ മേഖലയിൽ തന്റെ ഏറ്റവും അടുത്ത സുഹൃത്താണ് ബേസിലെന്നും, വലിയ സ്വപ്‌നങ്ങളുമായി സിനിമയിലേക്ക് വന്ന സാധാരണക്കാരാണ് തങ്ങളെന്നും ടൊവിനോ പറഞ്ഞു. സുധീര്‍ ശ്രീനിവാസന് നല്‍കിയ അഭിമുഖത്തി സംസാരിക്കുകയായിരുന്നു താരം.

‘ലോകത്തിലെ ഏറ്റവും മികച്ച സുഹൃത്തുക്കളെയാണ് എനിക്ക് ലഭിച്ചിട്ടുള്ളത്. എന്നെ ആരെങ്കിലും വെടിവച്ചാല്‍ അവര്‍ മുമ്പിലേക്ക് ചാടി വീണ് രക്ഷപ്പെടുത്തും. എനിക്കുറപ്പാണ്, അവര്‍ അവരേക്കാളും മുമ്പ് തെരഞ്ഞെടുക്കുക എന്നെയാണ്. സിനിമ മേഖലയിലെ ഏറ്റവും അടുത്ത സുഹൃത്ത് ആരെന്ന് ചോദിച്ചാൽ ഒരുപാട് പേരുണ്ട്. ഞാനും ബേസിലും അടുത്ത സുഹൃത്തുക്കളാണെന്നത് പോപ്പുലര്‍ ആയ അഭിപ്രായമാണ്. അത് ശരിയുമാണ്. ഞങ്ങള്‍ക്ക് പരസ്പരം റിലേറ്റ് ചെയ്യാന്‍ സാധിക്കും. എനിക്ക് വേണ്ടി അവന്‍ വെടിയുണ്ട ഏറ്റുവാങ്ങും. ഞാനും ഉറപ്പായും അങ്ങനെ ചെയ്യും. വലിയ സ്വപ്‌നങ്ങളുമായി സിനിമയിലേക്ക് വന്ന സാധാരണക്കാരാണ് ഞങ്ങള്‍.’ ടൊവിനോ തോമസ്.

‘എന്റെ സില്ലിയായ തമാശകളും അവന് മനസിലാകും. അവന്റെ തമാശകള്‍ എനിക്കും. ഞങ്ങള്‍ക്ക് പരസ്പരം തമാശകള്‍ വിശദീകരിച്ചു കൊടുക്കണ്ട. അവന് എന്നോട് വിശദീകരിക്കണ്ടേതല്ല. ഞങ്ങള്‍ക്കിടയിലൊരു നാടകീയ ചര്‍ച്ചകളുടേയും ആവശ്യമില്ല. സോഷ്യല്‍ മീഡിയയില്‍ ഞങ്ങള്‍ പരസ്പരം കളിയാക്കും. പൊതുവേദികളിലും കളിയാക്കും. അപൂര്‍വ്വമായിട്ടാണ് മനസ് തുറന്ന് സംസാരിക്കുക. പക്ഷെ ചിലതൊന്നും പറയേണ്ടതില്ല. ഞങ്ങള്‍ക്ക് ഞങ്ങളെ അറിയാം.’ ടൊവിനോ കൂട്ടിച്ചേർത്തു.

അതേസമയം, ഇരുവരും ഒന്നിച്ചെത്തുന്ന സിനിമയാണ് അതിരടി. ചിത്രം മെയ് 14 ന് തിയേറ്ററിലെത്തും. മലയാളത്തിലെ ഏറ്റവും വലിയ ഹൈപ്പുള്ള ചിത്രമായ ദൃശ്യം ത്രീ പുറത്തിറങ്ങുന്നതിന് ഒരാഴ്ച മുൻപാണ് അതിരടിയുടെ എൻട്രി. നവാഗതനായ അരുണ്‍ അനിരുദ്ധന്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. സംവിധായകനും ഛായാഗ്രാഹകനുമായ സമീര്‍ താഹിറും ടൊവിനോ തോമസും ആണ് ചിത്രത്തിന്റെ കോ-പ്രൊഡ്യൂസര്‍മാര്‍. സാം ബോയ് എന്ന് വിളിപ്പേരുള്ള ഒരു കോളേജ് വിദ്യാര്‍ത്ഥിയായാണ് ബേസില്‍ ഈ ചിത്രത്തിലഭിനയിക്കുന്നത്.