ടോട്ടല്‍ ഫോര്‍ യു തട്ടിപ്പ് കേസ്; മൊഴി നൽകി നടി റോമ

','

' ); } ?>

ടോട്ടല്‍ ഫോര്‍ യു തട്ടിപ്പ് കേസില്‍ മൊഴി നല്‍കി നടി റോമ. കേസുമായി ബന്ധപ്പെട്ട് ആദ്യം രജിസ്റ്റര്‍ ചെയ്ത കേസാണ് കോടതി ഇപ്പോള്‍ ടോട്ടല്‍ ഫോര്‍ യു ആല്‍ബം ലോഞ്ചിന്റെ ഉദ്ഘാടനത്തില്‍ പങ്കെടുത്തിരുന്നു എന്നാണ് റോമ മൊഴി നല്‍കിയിരിക്കുന്നത്. പരിഗണിക്കുന്നത്. കേസില്‍ 179-ാം സാക്ഷിയായാണ് റോമ മൊഴി നല്‍കിയിരിക്കുന്നത്.

കേസിലെ ഒന്നാംപ്രതിയും ടോട്ടല്‍ ഫോര്‍ യു മാനേജിങ് ഡയറക്ടര്‍ ശബരീനാഥുമായോ കമ്പനിയിലെ മറ്റ് അംഗങ്ങളുമായോ ഒരു ബന്ധവും ഇല്ലെന്നും ഉദ്ഘാടനം കഴിഞ്ഞ ഉടന്‍ മടങ്ങുകയാണ് ഉണ്ടായതെന്നും റോമ പറഞ്ഞു. തിരുവനന്തപുരം അഡീ. ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയിലാണ് വിസ്താരം നടക്കുന്നത്. കേസിലെ ഒന്നാം പ്രതി ശബരിനാഥ് നേരത്ത കുറ്റം സമതിച്ചിരുന്നു.

2007 ഏപ്രില്‍ 30 മുതല്‍ 2008 ഓഗസ്റ്റ് 20 വരെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. നിക്ഷേപ തുകയുടെയും കാലാവധിയുടെയും അടിസ്ഥാനത്തില്‍ 20 മുതല്‍ 80 ശതമാനം വരെയുള്ള നിക്ഷേപ പദ്ധതികള്‍ ഉണ്ടെന്ന് പറഞ്ഞായിരുന്നു തട്ടിപ്പ്. ആര്‍ബിഐ ലൈസന്‍സ് ഉണ്ട് എന്നുവരെ നിക്ഷേപകരോട് പ്രതി പറഞ്ഞിരുന്നു. കാലാവധി കൂടുംതോറും വളര്‍ച്ചാനിരക്ക് കൂടുമെന്നും നിക്ഷേപകരെ വിശ്വസിപ്പിച്ചു. ടോട്ട് ടോട്ടല്‍, ഐ നെസ്റ്റ്, ടോട്ടല്‍ ഫോര്‍ യു എന്നീ പേരുകളിലായിരുന്നു തട്ടിപ്പ്.

നെസ്റ്റ് സൊല്യൂഷന്‍സ് ജനറല്‍ മാനേജര്‍ ബിന്ദു മഹേഷ്, സിഡ്‌കോ മുന്‍ സീനിയര്‍ മാനേജര്‍ ചന്ദ്രമതി, ശബരിനാഥന്റെ പ്രൈവറ്റ് സെക്രട്ടറി പ്രമോദ് ഐസക്, രാജന്‍, ബിന്ദു സുരേഷ്. ക്യാന്‍വാസിങ് ഏജന്റുമാരായ ഹേമലത. ലക്ഷ്മി മോഹന്‍ തുടങ്ങിയവരാണ് കേസിലെ മറ്റ് പ്രധാന പ്രതികള്‍.