“പ്രാര്‍ത്ഥിച്ചവര്‍ക്കും, ഒന്നുമുണ്ടാവില്ല എന്ന് പറഞ്ഞു ആശ്വസിപ്പിച്ചവര്‍ക്കും പറഞ്ഞാല്‍ തീരാത്ത സ്‌നേഹത്തോടെ നന്ദി”; ജോര്‍ജ് എസ്

','

' ); } ?>

നടന്‍ മമ്മൂട്ടിയുടെ ആരോഗ്യനില മെച്ചപ്പെട്ടെന്ന് വെളിപ്പെടുത്തി മമ്മൂട്ടിയുടെ പേഴ്‌സണല്‍ അസിസ്റ്റന്റ് ജോര്‍ജ് എസ്. തന്റെ ഫേസ്ബുക് പേജിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് ജോർജ് ഈ കാര്യം അറിയിച്ചിരിക്കുന്നത്. കൈകൂപ്പി നില്‍ക്കുന്ന മമ്മൂട്ടിയുടെ ചിത്രവും പങ്കുവെച്ചിട്ടുണ്ട്.

“സന്തോഷത്തില്‍ നിറഞ്ഞ കണ്ണുകളോടെ കൈകൂപ്പി നിങ്ങളുടെ മുന്നില്‍ ഞാന്‍ നില്‍ക്കുന്നു. പ്രാര്‍ത്ഥിച്ചവര്‍ക്കും,
കൂടെ നിന്നവര്‍ക്കും, ഒന്നുമുണ്ടാവില്ല എന്ന് പറഞ്ഞു ആശ്വസിപ്പിച്ചവര്‍ക്കും പറഞ്ഞാല്‍ തീരാത്ത സ്‌നേഹത്തോടെ പ്രിയപ്പെട്ടവരെ…നന്ദി!”. ജോർജ് കുറിച്ചു.

ലോകമെമ്പാടുമുള്ള ഒരുപാട് പേരുടെ പ്രാര്‍ത്ഥനയ്ക്ക് ഫലം കണ്ടെന്ന് നിര്‍മാതാവ് ആന്റോ ജോസഫ് ഫേസ്ബുക്കില്‍ പോസ്റ്റ് പങ്കുവെച്ചതിനു പിന്നാലെയാണ് ജോർജിന്റെ പോസ്റ്റും സോഷ്യൽ മീഡിയയിൽ നിറയുന്നത്.

“ലോകമെമ്പാടുമുള്ള ഒരുപാട് പേരുടെ പ്രാർത്ഥനയ്ക്ക് ഫലം കണ്ടു. ദൈവമേ നന്ദി, ആനന്ദി, നന്ദി”, എന്നാണ് ആന്റോ ജോസഫ് പങ്കുവെച്ചിരിക്കുന്നത്. എന്നാല്‍ മറ്റു സൂചനകളൊന്നും നല്‍കിയിരുന്നില്ല.

എക്കാലത്തെയും വലിയ വാര്‍ത്തയെന്ന് നടി മാല പാര്‍വതി ആന്റോ ജോസഫിന്റെ പോസ്റ്റിനു കമന്റ് ചെയ്യുകയുമുണ്ടായി. ഇത്രയും ആളുകള്‍ ഒരുമിച്ച് പ്രാര്‍ത്ഥിക്കുമ്പോള്‍ ദൈവത്തിന് കേള്‍ക്കാതിരിക്കാന്‍ പറ്റില്ലല്ലോ എന്ന് സംവിധായകന്‍ കണ്ണന്‍ താമരകുളവും കമന്റ് ചെയ്തു. കുറച്ചു കാലമായി സിനിമയിൽ നിന്ന് ഒരു ഇടവേള എടുത്ത് മാറി നിൽക്കുകയായിരുന്നു മമ്മൂട്ടി.