ടികെ രാജീവ് കുമാറിന്റെ ‘ബര്‍മുഡ’ ഒരുങ്ങുന്നു

','

' ); } ?>

ടികെ രാജീവ് കുമാര്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ പേര് പ്രഖ്യാപിച്ചു. ബര്‍മുഡ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ ഷെയ്ന്‍ നിഗവും വിനയ് ഫോര്‍ട്ടുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം ഇന്ന് ട്രിവാന്‍ഡ്രം ക്ലബ്ബില്‍ നടന്നു.

ചിത്രത്തിന്റെ ഭാഗമാകുന്നതിലെ സന്തോഷം വിനയ് ഫോര്‍ട്ടും ഫേസ്ബുക്കിലൂടെ അറിയിച്ചിട്ടുണ്ട്. ചിത്രത്തിന്റെ പോസ്റ്ററുകളും പുറത്തുവിട്ടിട്ടുണ്ട്.

കൃഷ്ണദാസ് പങ്കിയാണ് ചിത്രത്തിനായി തിരക്കഥ ഒരുക്കുന്നത്. 24 ഫ്രെയിംസിന്റെ ബാനറില്‍ സൂരജ് സി കെ, ബിജു സി ജെ, ബാദുഷ എന്‍എം എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

സുദീപ് ഇളമണ്‍ ആണ് ചിത്രത്തിനായി ക്യാമറ ചലിപ്പിക്കുന്നത്. ശ്രീകര്‍ പ്രസാദ് ആണ് ചിത്രത്തിന്റെ എഡിറ്റിംഗ്. രമേശ് നാരായണന്‍ ആണ് ചിത്രത്തിനായി സംഗീതം ഒരുക്കുന്നത്.