“ആറാം ക്ലാസ്സിൽ പഠിക്കുമ്പോൾ ആൺ കുട്ടി ചുംബിക്കാൻ ശ്രമിച്ചു”; ഇരയായിട്ടുണ്ടെന്ന് വെളിപ്പെടുത്തി ടിനി ടോം

','

' ); } ?>

ആറാം ക്ലാസ്സിൽ പഠിക്കുമ്പോൾ മറ്റൊരു ആൺ കുട്ടി തന്നെ ചുംബിക്കാൻ ശ്രമിച്ചുവെന്നും അന്ന് തനിക്ക് ഉണ്ടായ ഞെട്ടൽ ഇപ്പോഴും മാറിയിട്ടില്ലെന്നും വെളിപ്പെടുത്തി നടൻ ടിനി ടോം. സ്ത്രീകളെ മിസ്യൂസ് ചെയ്യാന്‍ ഒരാള്‍ ചെല്ലുമ്പോള്‍ അവര്‍ക്കുണ്ടാവുന്ന ഫീല്‍ തനിക്ക് കിട്ടിയിട്ടുണ്ടെന്നും, താനും ഇരയായിട്ടുണ്ടെന്നും ടിനി ടോം പറഞ്ഞു. നിയോ പ്രൈം എന്‍റര്‍ടെയ്ന്‍മെന്‍റ്സിന് നൽകിയ അഭിമുഖത്തി സംസാരിക്കുകയായിരുന്നു താരം.

‘ഞാന്‍ ഇര ആയിട്ടുണ്ട്. എന്‍റെ കുട്ടിക്കാലത്ത് എന്നെ ഇതുപോലെ ഒരാള്‍. ഞാന്‍ പുറത്തൊന്നും പറഞ്ഞിട്ടില്ല. സ്ത്രീകളുടെ ആ ഫീല്‍ എന്താണെന്നുള്ളത് എനിക്ക് അറിയാന്‍ പറ്റും. സ്ത്രീകളെ മിസ്യൂസ് ചെയ്യാന്‍ ഒരാള്‍ ചെല്ലുമ്പോള്‍ അവര്‍ക്കുണ്ടാവുന്ന ഫീല്‍ എനിക്ക് കിട്ടിയിട്ടുണ്ട്.

ഞാന്‍ ഒരു അഞ്ചിലും ആറിലുമൊക്കെ പഠിക്കുമ്പോള്‍ നല്ല വണ്ണമായിരുന്നു. നടന്ന് സ്കൂളിലേക്ക് പോകുമ്പോള്‍ ഒരുത്തന്‍ വന്ന് എന്നെ ഉമ്മ വെക്കാനൊക്കെ നോക്കി. ഞാന്‍ അപ്പോള്‍ വിറയ്ക്കുകയായിരുന്നു. വീട്ടില്‍ പറയാന്‍ പറ്റുമോ, ഇത് എന്താണ് സംഭവമെന്ന് എനിക്ക് അറിയില്ല. ആ ഭയം ഇപ്പോഴും കിടപ്പുണ്ട്.’ ടിനി ടോം പറഞ്ഞു.

അതു പോലെ ഞാന്‍ കോട്ടയം നസീറിന്‍റെ ഡിസ്കവറി എന്ന ട്രൂപ്പില്‍ പ്രോഗ്രാമിന് പോയിക്കൊണ്ടിരിക്കുന്ന സമയം. കോട്ടയത്തു നിന്ന് എറണാകുളത്തേക്ക് രാത്രി ബസ് ഇല്ല. പന്ത്രണ്ട്- ഒരു മണിക്ക് വന്ന് കിടന്നാല്‍ വെളുപ്പിന് 5 മണിക്ക് ഒരു ട്രെയിന്‍ ആണ് ഉള്ളത്.

റെയില്‍വേ സ്റ്റേഷനില്‍ കാല് നീട്ടി കിടക്കുമ്പോള്‍ ഒരുത്തന്‍ വന്ന് കാലില്‍ ഇങ്ങനെ ചൊറിഞ്ഞു. ആ പഴയ ട്രോമ എനിക്ക് വന്നു. നെഞ്ചത്തിട്ട് ഒരു ഒറ്റ ചവിട്ട് കൊടുത്തു. അയാള്‍ തെറിച്ച് പോയിട്ട് ഒന്നും പറയാതെ എണീറ്റ് പോയി.’ ടിനി ടോം കൂട്ടിച്ചേർത്തു.